Image

ആനവണ്ടിയല്ല ഞങ്ങള്‍ക്കിത് സ്‌നേഹവണ്ടി; അവശ്യസാധനങ്ങളുമായി നിലമ്ബൂരിലേക്ക് ആനവണ്ടികളും

Published on 19 August, 2019
ആനവണ്ടിയല്ല ഞങ്ങള്‍ക്കിത് സ്‌നേഹവണ്ടി; അവശ്യസാധനങ്ങളുമായി നിലമ്ബൂരിലേക്ക് ആനവണ്ടികളും

'പ്രളയം നിലമ്ബൂരിനൊരു കൈത്താങ്ങ്' എന്ന പേരില്‍ പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ കോതമംഗലം കെഎസ്‌ആര്‍ടിസി ഡിപ്പോയും ഒരു സംഘം ആനവണ്ടിപ്രേമികളും. ഇവര്‍ സംയുക്തമായി ശേഖരിച്ച അവശ്യസാധനങ്ങള്‍ ആനവണ്ടിയിലാക്കി വയനാട്ടിലെയും നിലമ്ബൂരെയും ദുരിതബാധികര്‍ക്കെത്തിച്ചു.


അമ്മയും വല്യമ്മച്ചിയും പറഞ്ഞുകേട്ട ആനവണ്ടിക്കഥകളിലൂടെ ആനവണ്ടി പ്രേമിയായ ജെസ്സിനും കൂട്ടുകാരുമുണ്ടായിരുന്നു സാധനങ്ങള്‍ സമാഹരിക്കാനും പായ്ക്ക് ചെയ്യാനും കെഎസ്‌ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ക്കൊപ്പം. ആനവണ്ടി പ്രേമം കാരണം ജോലിക്കായി കോതമംഗലത്ത് നിന്ന് പതിവായി കെഎസ്്‌ആര്‍ടിസിയില്‍ മാത്രം യാത്ര
ചെയത് എറണാകുളത്തെത്തുന്ന ജെസ്സിന് വിവാഹം കഴിക്കുമ്ബോള്‍ ഒരു നിബന്ധന ഉണ്ടായിരുന്നത് പയ്യന്‍ ആനവണ്ടി പ്രേമി ആകണമെന്നതായിരുന്നു. അങ്ങനെ ആലുവ കെഎസ്‌ആര്‍ടിസി വര്‍ക്ഷോപ്പ ്‌മൈക്കാനിക്കിന്റെ ജീവിതസഖിയായി.


കോതമംഗലം ഡിപ്പോയില്‍ പലപ്പോഴും ആനവണ്ടി പ്രേമികളെത്താറുണ്ട്. ആനവണ്ടിക്കഥ പറഞ്ഞും യാത്ര നടത്തിയും കഴിയുമ്ബോള്‍ എത്തിയ പ്രളയത്തിലും ജീവനക്കാര്‍ക്കൊപ്പം ഇവരും അണിനിരക്കുകയയായിരുന്നു. അങ്ങനെ പ്രളയസഹായത്തിന് പ്രത്യേക ബോര്‍ഡുമായി കോതമംഗലത്ത് നിന്ന് ആനവണ്ടി പുറപ്പെട്ടപ്പോള്‍ അത് ഡിപ്പോയ്ക്കും കെഎസ്‌ആര്‍ടിസി ഫാന്‍സ് അസോസിയേഷനും ഒരുപോലെ അഭിമാനവും സന്തോഷവുമായി. നിലമ്ബൂരെത്തിയ ആനവണ്ടി െഎംഎല്‍എ പിവി അന്‍വറിന്റെ ഓഫീസിലാണ് സാധനങ്ങള്‍ എത്തിച്ചത്. ആനവണ്ടിയല്ല ഞങ്ങള്‍ക്കിത് സ്‌നേഹവണ്ടി എന്ന കുറിപ്പുമായി ആനവണ്ടിയുടെ സഹായം എംഎല്‍എ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക