Image

നൗഷാദിന്റെ പുതിയ കട തുറന്നു; കലക്ടര്‍ എത്തിയില്ല; പകരം നാട്ടുകാര്‍ ചേര്‍ന്ന് ഉദ്ഘാടനം നടത്തി

Published on 19 August, 2019
നൗഷാദിന്റെ പുതിയ കട തുറന്നു; കലക്ടര്‍ എത്തിയില്ല; പകരം നാട്ടുകാര്‍ ചേര്‍ന്ന് ഉദ്ഘാടനം നടത്തി
കൊച്ചി: കടയിലുള്ള മുഴുവന്‍ വസ്ത്രങ്ങളും പ്രളയ സഹായമായി നല്‍കിയ നൗഷാദിന്റെ പുതിയ കട തുറന്നു. ഉദ്ഘാടനത്തിനു വരാമെന്ന് ഏറ്റിരുന്ന ജില്ലാ കലക്ടറുടെ അഭാവത്തില്‍ നാട്ടുകാര്‍ ചേര്‍ന്നാണ് കടയുടെ ഉദ്ഘാടനം നടത്തിയത്. ഇതോടെ വിദേശത്തുനിന്നും സ്വദേശത്തുനിന്നും നൗഷാദിനെ തേടി അനുമോദനമെത്തി. 

പ്രളയ സഹായം നല്‍കാന്‍ ആളുകള്‍ മടിച്ചുനിന്ന സമയത്താണ് നൗഷാദ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് സ്വന്തം കട തുറന്ന് കൊടുത്തത്. തെരുവില്‍ കട നടത്തുകയായിരുന്ന നൗഷാദ് പ്രളയം എത്തുന്നതിനു മുമ്ബുതന്നെ ബ്രോഡ് വേയില്‍ സ്വന്തമായൊരു കട കണ്ടുവച്ചിരുന്നു. പുതിയ സ്റ്റോക്ക് എത്തിയതോടെയാണ് ആ കടയുടെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടന ദിവസം ഒരുലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാന്‍ വിദേശ മലയാളിയായ അഫി അഹമ്മദ് കൂടി എത്തിയതോടെ ആദ്യ കച്ചവടം പൊടിപൊടിച്ചു. നൗഷാദിന്റെ നിര്‍ദേശ പ്രകാരം ഇദ്ദേഹം ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറും.

നൗഷാദിനേയും കുടുംബത്തേയും അഫി അഹമ്മദ് ഗള്‍ഫിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഗള്‍ഫില്‍ എല്ലാം സൗകര്യങ്ങളും ഇദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്നു ഷര്‍ട്ടുകള്‍ക്ക് ആയിരം രൂപയാണ് നൗഷാദിന്റെ കടയിലെ വില. മരിക്കും വരെ തെരുവിലെ കച്ചവടം തുടരുമെന്നും നൗഷാദ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക