Image

ദേശീയ പുരസ്‌കാരത്തിന് ശേഷം കീര്‍ത്തി ബോളിവുഡിലേക്ക്

Published on 19 August, 2019
ദേശീയ പുരസ്‌കാരത്തിന് ശേഷം കീര്‍ത്തി ബോളിവുഡിലേക്ക്

ഇത്തവണത്തെ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് കീര്‍ത്തി സുരേഷ്. തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനത്തിനായിരുന്നു കീര്‍ത്തിയ്ക്ക് പുരസ്കാരം ലഭിച്ചിരുന്നത്. കീര്‍ത്തി സുരേഷിനൊപ്പം ദുല്‍ഖര്‍ സല്‍മാനും അഭിനയിച്ച മഹാനടി കഴിഞ്ഞ വര്‍ഷം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ ചിത്രം കൂടിയായിരുന്നു.


മഹാനടിക്ക് ശേഷം തമിഴിലായിരുന്നു നടി കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ് നടി. ഹിന്ദിയിലെ അരങ്ങേറ്റ ചിത്രത്തില്‍ അജയ് ദേവ്ഗണാണ് കീര്‍ത്തി സുരേഷിന്റെ നായകന്‍.


മൈദാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ബദായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് രവീന്ദര്‍നാഥ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ബോണി കപൂര്‍, ആകാശ് ചൗള,അരുണവ ജോയ് സെന്‍ ഗുപ്ത തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ഫുട്‌ബോള്‍ പശ്ചാത്തലത്തിലാണ് കീര്‍ത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം അണിയിച്ചൊരുക്കുന്നത്. ബോളിവുഡിന് പുറമെ മലയാളത്തിലും തെലുങ്കിലും കീര്‍ത്തി സുരേഷിന്റെതായി സിനിമകള്‍ വരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക