Image

ഷെഹ്‌ല റാഷിദിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഇന്ത്യന്‍ സൈന്യം

Published on 19 August, 2019
ഷെഹ്‌ല റാഷിദിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: കശ്മീരില്‍ എല്ലാം സൈന്യത്തിന്‍റെ കീഴിലാണെന്ന ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്‍റ് നേതാവ് ഷെഹ്‌ല റാഷിദിന്‍റെ ആരോപണം തള്ളി ഇന്ത്യന്‍ സൈന്യം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങലാണ് ഷെഹ്‌ല ഉന്നയിക്കുന്നത്. ഇത്തരം സ്ഥിരീകരണമില്ലാത്ത വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും സൈന്യം വ്യക്തമാക്കി.

തുടര്‍ച്ചയായ ട്വീറ്റുകളിലൂടെയാണ് ഷെഹ്‌ല സൈന്യത്തിനെതിരെയും കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരെയും രംഗത്തുവന്നത്. ജമ്മു കശ്മീരിന്‍റെ ക്രമസമാധാന പാലനത്തില്‍ പൊലീസിന് ഒന്നും ചെയ്യാനില്ലെന്നും എല്ലാം സൈന്യത്തിന്‍റെ അധികാരത്തിലാണെന്നാണ് ജനങ്ങള്‍ പറയുന്നത് എന്നായിരുന്നു ഷെഹ്‌ലയുടെ ഒരു ട്വിറ്റ്.

മറ്റൊരു ട്വീറ്റില്‍, 'സായുധസേന രാത്രി വീടുകളില്‍ കയറി പുരുഷന്‍മാരെ കൊണ്ടുപോകുന്നു, വീട് തകിടം മറിക്കുന്നു, ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്നു' എന്നും ആരോപിച്ചിരുന്നു.

ഷോപിയാന്‍ മേഖലയില്‍നിന്ന് നാലു പേരെ സൈന്യം ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയി. പ്രദേശവാസികളില്‍ ഭയം ഉണ്ടാക്കാന്‍  പിടിച്ചു കൊണ്ടുപോയവര്‍ കരയുന്നത് പുറത്തേക്ക് കേള്‍ക്കാന്‍ മൈക്ക് സ്ഥാപിച്ചുവെന്നും മറ്റൊരു ട്വീറ്റില്‍ ഷെഹ്‌ല കുറ്റപ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക