Image

പിഎസ്‌സി പരീക്ഷാതട്ടിപ്പ്; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചതായി സൂചന

Published on 19 August, 2019
പിഎസ്‌സി പരീക്ഷാതട്ടിപ്പ്; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചതായി സൂചന


തിരുവനന്തപുരം: പിഎസ്‌സിയുടെ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായി സൂചന. ചോദ്യം ചെയ്യലിനിടെ പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് കേസിലെ ഒന്നും മൂന്നും പ്രതികളായ ശിവരഞ്ജിത്തും നസീമും സമ്മതിച്ചു. പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ എസ്.എം.എസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയത് എസ്എംഎസ് വഴിയാണെന്നും ഇരുവരും സമ്മതിച്ചതായാണ് വിവരം.

അതേസമയം ചോദ്യങ്ങള്‍ പുറത്തുപോയത് എങ്ങനെയെന്നതിനെപ്പറ്റി വ്യക്തമായ മറുപടി പ്രതികളില്‍ നിന്നും ലഭിച്ചില്ല. ചോദ്യം ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതികള്‍ മറുപടി നല്‍കുന്നില്ലെന്നാണ് െ്രെകംബ്രാഞ്ച് പറയുന്നത്. ഇരുവരേയും ഒരുമിച്ചും ഒറ്റയ്ക്കുമായാണ് ചോദ്യം ചെയ്തത്. ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് സഹകരിക്കാതിരിക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. െ്രെകം ബ്രാഞ്ച് ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക