Image

ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരം കുച്ചപ്പുടിയില്‍ പ്രശസ്ത നര്‍ത്തകി കൃഷണ ശ്രീജിത് ഗുരുവായൂരില്‍ !

ഗുരുവായുര്‍ Published on 20 August, 2019
ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരം കുച്ചപ്പുടിയില്‍ പ്രശസ്ത നര്‍ത്തകി കൃഷണ ശ്രീജിത്  ഗുരുവായൂരില്‍ !
സനാതന ധര്‍മ്മ സംഹിതകളെ അധാരമാക്കി വിരചിതമായ വേദോപനിഷത്തുക്കള്‍ സാധാരണക്കാര്‍ക്ക് വായിച്ചുമനസ്സിലാക്കാന്‍ എളുപ്പമല്ലെന്ന തിരിച്ചറിവോടെ പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭക്തമഹാകവിയായിരുന്നു പൂന്താനം നമ്പുതിരി രചിച്ച ഭക്ത കൃതിയാണ്  ജ്ഞാനപ്പാന. അതീവ ഗഹനങ്ങളായ ജീവിത ദര്‍ശനങ്ങള്‍, സന്മാര്‍ഗ്ഗ ബോധങ്ങള്‍ ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ട് പൂന്താനം നമ്പുതിരി രചിച്ച  ജ്ഞാനപ്പാന എന്ന ശേഷ്ഠമായ കൃതി കേരളത്തിന്റെ സ്വന്തം ഭഗവദ്ഗീത എന്നപേരിലാണറിയപ്പെടുന്നത്. ഹൈന്ദവസംസ്‌കൃതിയുടെ ആഴവും പരപ്പും നഷ്ടമാകാതെ  ആത്മീയതയും ഭാരതീയതത്വചിന്തകളും ഇഴചേര്‍ത്ത് നെയ്‌തെടുത്തതാണ് ജ്ഞാനപ്പാന.  ഈശ്വരചിന്തയിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയും സര്‍വ്വദുരിതങ്ങളുമകറ്റി ജീവിതം ധന്യമാക്കാമെന്ന സന്ദേശം കൂടി പൂന്താനം ജ്ഞാനപ്പാനയിലൂടെ പങ്കുവെക്കുന്നു.
 ദാര്‍ശനികസമ്പന്നമായ ജ്ഞാനപ്പാന പരമാവധി സസ്‌കൃത പദങ്ങളുപയോഗിക്കാതെ ലളിതമായ മലയാളത്തില്‍ സാധാരണക്കാരനും ഗ്രഹിക്കാന്‍ പാകത്തില്‍ നാടോടി ശൈലിയിലാണ് പൂന്താനം നമ്പുതിരി രചന നിര്‍വ്വഹിച്ചത്.

ജ്ഞാനപ്പാനയുടെ ആത്മീയ സൗന്ദര്യം അശേഷം ചോര്‍ന്നുപോകാതെ ക്‌ളാസിക്കല്‍ കലയായ കുച്ചുപ്പു ടിയിലൂടെ സിദ്ധാന്തവും പ്രയോഗവും സമന്വയിപ്പിച്ചുകൊണ്ടാണ് ദക്ഷിണേന്ത്യയിലെ പ്രശസ്ത  നര്‍ത്തകി കൃഷ്ണ ശ്രീജിത്ത്   ഇദംപ്രഥമമായി ജ്ഞാനപ്പാന  രംഗാവിഷ്‌ക്കാരത്തിന്  ഗുരുവായൂരില്‍ ശൂഭാരംഭം കുറിക്കാന്‍  ചിലങ്കയണിഞ്ഞത്.  ഗുരുവായൂര്‍ മേലപ്പത്തുര്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നടന്ന ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരത്തിന്റെ നൃത്ത സംവിധായകയും കൃഷ്ണതന്നെ .
 
കലാമണ്ഡലത്തില്‍ നിന്നും മോഹിനിയാട്ടത്തിലും കുച്ചുപ്പുടിയിലും ബിരുദം നേടിയ കൃഷ്ണ ശ്രീജിത് ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ.അനുരാധ ജോന്നലാഗഡയുടെ ശിക്ഷണത്തില്‍ ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും  കുച്ചിപ്പുടിയില്‍ ബിരുദാനന്തര ബിരുദ വും  മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഫില്‍ ബിരുദവും കരസ്ഥമാക്കിയ നാട്യ കലാകാരിയാണ്.

അബുദാബിയിലെ പ്രമുഖ നൃത്തപരിശീലനകേന്ദ്രമായ '' നാട്യകല്‍പ്പ '' യുടെ അമരക്കാരിയായി പ്രവര്‍ത്തിക്കുന്ന കൃഷ്ണ ശ്രീജിത് ഗുരുവായൂര്‍ ദേവസ്വം  അധികൃതരുടെ സഹകരണത്തോടെ ഗുരുവായൂര്‍   മേല്‍ പ്പത്തുര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരം നാട്യ പരിപാടിക്കായാണ് ഈ അടുത്ത ദിവസം കേരളത്തിലെത്തിയത്.
ശ്രീശങ്കരാചാര്യസ്വാമികളുടെ സൗന്ദര്യലഹരി, മേല്‍പ്പത്തുര്‍ നാരായണ  ഭട്ടതിരിപ്പാടിന്റെ നാരായണീയം എന്ന പ്രസിദ്ധ സ്‌തോത്ര കൃതിയുടെ ആധ്യാത്മിക ഭാവങ്ങളും സൗന്ദര്യാശംങ്ങളും അശേഷം ചോര്‍ന്നുപോകാതെ കോര്‍ത്തിണക്കി കുച്ചുപ്പുടി ശൈലിയില്‍ ആദ്യമായി നൃത്താവിഷ്‌കാരം നടത്തിയതും ഈ അനുഗ്രഹീത നര്‍ത്തകിയാണ്. ഭാരത സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിക്കാണിക്കുവാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനമനുസരിച്ച് ജര്‍മ്മനിയില്‍ ഹാനോവര്‍ മെസ്സൈലില്‍ നടന്ന പരിപാടിയിലും ഇന്ത്യന്‍ നര്‍ത്തകി എന്നനിലയില്‍ ചിലങ്കയണിയാനും കൃഷ്ണ ശ്രീജിത്തിന് ഭാഗ്യം  ലഭിച്ചിരുന്നു.

സ്‌തോത്രകലയായ നാരായണീയത്തിന് ക്ലാസ്സിക്കല്‍ കലയായ കുച്ചുപ്പടിയിലൂടെ  നൂതന രംഗാവിഷ്‌ക്കാരം നടത്തിയ കലാമണ്ഡലം കൃഷ്ണ ശ്രീജിത്ത്  ഭഗവത് സ്‌തോത്രം,കുചേലവൃത്തം, വേണുഗാനം, കംസവധം  തുടങ്ങിയവയുടെ ശ്ലോകങ്ങളുടെ  അര്‍ത്ഥവ്യാഖ്യാനങ്ങളിലൂടെയും വാദ്യസമന്വയങ്ങളിലൂടെയും ആലാപനങ്ങളിലൂടെയുമാണ്  രംഗാവിഷ്‌ക്കാരം നടത്തുന്നത്. ശ്രീശങ്കരാചാര്യസ്വാമികളുടെ സൗന്ദര്യലഹരി, മേല്‍പ്പത്തുര്‍ നാരായണ  ഭട്ടതിരിപ്പാടിന്റെ നാരായണീയം എന്ന പ്രസിദ്ധ സ്‌തോത്ര കൃതിയുടെ ആധ്യാത്മിക ഭാവങ്ങളും സൗന്ദര്യാശംങ്ങളും അശേഷം ചോര്‍ന്നുപോകാതെ കോര്‍ത്തിണക്കി കുച്ചുപ്പുടി ശൈലിയില്‍ ആദ്യമായി നൃത്താവിഷ്‌കാരം നടത്തിയതും ഈ അനുഗ്രഹീത നര്‍ത്തകിയാണ്.

തൃശ്ശൂര്‍ ആമ്പല്ലൂര്‍ ചുങ്കം സ്വദേശികളായ പുത്തന്‍പുര വീട്ടില്‍ കൃഷ്ണന്‍ കുട്ടി മാസ്റ്ററുടെയും കലാമന്ദിരം ശോഭയുടെയും മകളായ  കൃഷ്ണ പാലക്കാട് കോട്ടായി കമലനിവാസിലെ ആര്‍ട് ഓഫ് ലിവിംഗ് ടീച്ചര്‍മാരായ വസന്തകുമാര്‍ ജാനകിദേവി ദമ്പതിമാരുടെ മകന്‍ ശ്രീജിത്തിന്റെ സഹധര്‍മ്മിണികൂടിയാണ്.

https://www.youtube.com/watch?v=Z_VOLXdwTYU  
httpsകലാമണ്ഡലം കൃഷണ ശ്രീജിത്ത് തന്റെ കലാജീവിതാനുഭവങ്ങൾ അഹ്‌ലൻ അബുദാബി പ്രേക്ഷകർക്കായി പങ്കുവെക്കുന്നു !!
https://www.youtube.com/watch?v=OkTITwc0hnE
ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരം കുച്ചപ്പുടിയില്‍ പ്രശസ്ത നര്‍ത്തകി കൃഷണ ശ്രീജിത്  ഗുരുവായൂരില്‍ !ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരം കുച്ചപ്പുടിയില്‍ പ്രശസ്ത നര്‍ത്തകി കൃഷണ ശ്രീജിത്  ഗുരുവായൂരില്‍ !ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരം കുച്ചപ്പുടിയില്‍ പ്രശസ്ത നര്‍ത്തകി കൃഷണ ശ്രീജിത്  ഗുരുവായൂരില്‍ !ജ്ഞാനപ്പാന നൃത്താവിഷ്‌ക്കാരം കുച്ചപ്പുടിയില്‍ പ്രശസ്ത നര്‍ത്തകി കൃഷണ ശ്രീജിത്  ഗുരുവായൂരില്‍ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക