Image

വീണ്ടും ശബരിമല തന്ത്രിയാക്കണം; കണ്‌ഠരര്‌ മോഹനരുടെ ഹര്‍ജി ഹൈക്കോടതിയില്‍

Published on 20 August, 2019
വീണ്ടും ശബരിമല തന്ത്രിയാക്കണം; കണ്‌ഠരര്‌ മോഹനരുടെ ഹര്‍ജി ഹൈക്കോടതിയില്‍

കൊച്ചി: തന്നെ വീണ്ടും ശബരിമല ക്ഷേത്രത്തിലെ തന്ത്രി ആയി നിയമിക്കണമെന്ന ആവശ്യവുമായി കണ്‌ഠരര്‌ മോഹനര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 

12 വര്‍ഷമായി അകാരണമായി തന്ത്രി പദവിയില്‍ നിന്നു മാറ്റി നിര്‍ത്തുന്നുവെന്നും തന്നെ വീണ്ടും തന്ത്രി ആയി നിയമിക്കാന്‍ ദേവസ്വം ബോര്‍ഡിന്‌ നിര്‍ദേശം നല്‍കണം എന്നുമാണ്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌, ദേവസ്വം കമ്മീഷണര്‍ എന്നിവരെ എതിര്‍ കക്ഷി ആക്കിയാണ്‌ ഹര്‍ജി.

ശബരിമലയില്‍ ഒരു വര്‍ഷത്തെ താന്ത്രിക ചുമതലകള്‍ വഹിക്കുന്നതിനായി കണ്‌ഠരര്‌ മോഹനരുടെ മകന്‍ തന്ത്രി കണ്‌ഠരര്‌ മഹേഷ്‌ മോഹനര്‌ വെള്ളിയാഴ്‌ച ചുമതലയേറ്റിരുന്നു. 

തന്ത്രി കണ്‌ഠരര്‌ രാജീവര്‌ ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ്‌ താഴ്‌മണ്‍ മഠത്തിലെ ധാരണപ്രകാരം മഹേഷ്‌ മോഹനര്‌ ചുമതലയേറ്റത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക