Image

കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു

Published on 20 August, 2019
കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തു
ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ്‌ യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു. 17 മന്ത്രിമാര്‍ ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്‌തു. സ്വതന്ത്ര എം.എല്‍.എ നാഗേഷും മന്ത്രിയായി അധികാരമേറ്റു.

ബി.എസ്‌. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ മൂന്നാഴ്‌ചകള്‍ക്ക്‌ ശേഷമാണ്‌ കര്‍ണാടകയില്‍ മന്ത്രിമാരെ പ്രഖ്യാപിക്കുന്നത്‌. 

 രാവിലെ 10.30 മുതല്‍ രാജ്‌ഭവനിലായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ വാജു ഭായി വാല സത്യവാചകം ചൊല്ലി കൊടുത്തു.

മുന്‍ മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍. അശോക, കെ.ഇ ഈശ്വരപ്പ, സ്വതന്ത്രന്‍ എച്ച്‌. നാഗേഷ്‌, ജി.എം കരജോള്‍, ഡോ. അശ്വത്‌ നാരായണ്‍ സി.എന്‍, എല്‍.എസ്‌ സവാദി, ബി. ശ്രീരാമലു, എസ്‌. സുരേഷ്‌ കുമാര്‍, വി. സോമണ്ണ, സി.ടി രവി, ബസവരാജ്‌ ബൊമ്മ, കോട്ട ശ്രീനിവാസ്‌ പൂജാരി, ജെ.സി മധുസ്വാമി, സി.സി പാട്ടീല്‍, പ്രഭു ചൗഹാന്‍, ജോലെ ശശികല അണ്ണാ സാഹിബ്‌ എന്നിവരാണ്‌ പുതുതായി മന്ത്രിമാരായത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക