Image

ആദായ നികുതി നിയമം പരിഷ്‌കരിച്ചു; കോര്‍പ്പറേറ്റ് ടാക്‌സ് 25 ശതമാനമാക്കും

Published on 20 August, 2019
ആദായ നികുതി നിയമം പരിഷ്‌കരിച്ചു; കോര്‍പ്പറേറ്റ് ടാക്‌സ് 25 ശതമാനമാക്കും

ന്യൂഡല്‍ഹി: എല്ലാ കമ്ബനികള്‍ക്കുമുള്ള കോര്‍പ്പറേറ്റ് ടാക്‌സ് 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കുറച്ചേക്കും. നിലവിലുള്ള ആദായ നികുതി നിയമം പരിഷ്‌കരിക്കുന്നതിന് രൂപവല്‍ക്കരിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച നിര്‍ദേശമുള്ളത്. നികുതിക്കുമുകളിലുള്ള എല്ലാ സര്‍ച്ചാര്‍ജുകളും എടുത്തുകളയാനും സമിതി നിര്‍ദേശിച്ചതായാണ് സൂചന.

സമിതി അംഗം അഖിലേഷ് രഞ്ജന്റെ നേതൃത്വത്തില്‍ ഇതടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കൈമാറി. എന്നാല്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

ലോകത്തില്‍തന്നെ ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് ടാക്‌സ് ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ.രാജ്യത്തെ കമ്ബനികള്‍ക്ക് നിലവില്‍ 30 ശതമാനവും വിദേശകമ്ബനികള്‍ക്ക് 40 ശതമാനവുമാണ് നിലവില്‍ കോര്‍പ്പറേറ്റ് ടാക്‌സ് ഈടാക്കുന്നത്. ഇതിനുമേല്‍ നാലു ശതമാനം ഹെല്‍ത്ത്, എജ്യുക്കേഷന്‍ സെസും നല്‍കണം.

60 വര്‍ഷം പഴക്കമുള്ള ആദായ നികുതി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് 2017ലാണ് കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയമിച്ചത്. മെയ് 31 ആയിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട തീയതിയെങ്കിലും രണ്ടുമാസത്തെ സമയം കൂടി നീട്ടി നല്‍കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക