Image

ഇത് കാളിദാസന്റെ ഫെയ്സ് ആപ്പ് ആണോ ? ആരാധകരുടെ സംശയം തീർത്ത് ജയറാം

Published on 20 August, 2019
ഇത് കാളിദാസന്റെ ഫെയ്സ് ആപ്പ് ആണോ ? ആരാധകരുടെ സംശയം തീർത്ത് ജയറാം

മലയാള സിനിമയുടെ നിത്യ ഹരിത നായകനാണ് ജയറാം. കഴിഞ്ഞ ദിവസങ്ങളിലായി നടന്റെ മെലിഞ്ഞ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോളിതാ തെന്നിന്ത്യൻ താരസുന്ദരി തബുവിനൊപ്പം നിൽക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ചിത്രം താരം പങ്കു വച്ചത് സോഷ്യൽ മീഡിയയും ആരാധകരും ആവേശത്തോടെ ഏറ്റെടുത്തു കഴിഞ്ഞു.

 

 

കോട്ടും സ്യൂട്ടുമണിഞ്ഞ് കൂടുതൽ മെലിഞ്ഞ് സുന്ദരനായ ജയറാമിനെയാണ് ചിത്രത്തിൽ കാണുക. ചിത്രത്തിന് വേണ്ടി ജയറാം ശരീരഭാരം കുറച്ച വാർത്തയും പുതിയ ലുക്കും മുന്‍പ് വൈറലായിരുന്നു.60 ദിവസം കൊണ്ടാണ് ജയറാം 13 കിലോ ഭാരം കുറച്ചത്. അല്ലു അർജുന്റെ അച്ഛൻ വേഷത്തിലാണ് താരമെത്തുന്നത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അല വൈകുന്ദപുരമംലോ അടുത്തവർഷം തിയറ്ററുകളിലെത്തും. പൂജ ഹെഗ്ഡെ നായികയാകുന്നു. നിവേത പേതുരാജ്, സുശാന്ത് എന്നിവരും ചിത്രത്തിലുണ്ട്.ചിത്രം കണ്ട ആരാധകർ കാളിദാസന്റെ ഫെയ്സ് ആപ്പ് ആണോ എന്നു വരെ തമാശയായി സംശയം പ്രകടിപ്പിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക