മലപ്പുറം : വന്‍ ഉരുള്‍പ്പൊട്ടലില്‍ നാശം വിതച്ച കവളപ്പാറയില്‍ നിന്നും ഇന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇവ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ഒരു മൃതദേഹത്തിന്റെ ഒരു ഭാഗവും കണ്ടെത്തി. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. തിരച്ചില്‍ നാളെ തുടരും
ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന വീടുകളുടെ ഭാഗത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നേരത്തെ തിരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് സ്ഥലം സന്ദര്‍ശിച്ച കളക്ടര്‍ പറഞ്ഞു. ഇതുവരെ 48 മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. ഇനി 11 പേരെ കൂടിയാണ് കവളപ്പാറയില്‍ നിന്നും കണ്ടെത്താനായി ഉള്ളത്.