Image

പ്രിയങ്ക ചോപ്രയെ യുനിസെഫിന്റെ അംബാസഡര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നു പാകിസ്താന്‍

Published on 21 August, 2019
പ്രിയങ്ക ചോപ്രയെ യുനിസെഫിന്റെ അംബാസഡര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നു  പാകിസ്താന്‍
ന്യൂഡല്‍ഹി: പ്രിയങ്ക ചോപ്രയെ യുനിസെഫിന്റെ (യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്) ഗുഡ് വില്‍ അംബാസഡര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍. ഇത് സംബന്ധിച്ച് പാകിസ്താന്‍ മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരി യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ നിലപാടിനെയും പാകിസ്താനെതിരായ ഇന്ത്യയുടെ ആണവ ഭീഷണിയെയും പരസ്യമായി സ്വാഗതം ചെയ്തയാളാണ് പ്രിയങ്കയെന്നും ഇത് യു.എന്‍ മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ക്ക് വിരുദ്ധണെന്നും അതിനാല്‍ പ്രിയങ്ക ചോപ്രയെ എത്രയും വേഗം മാറ്റണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക