Image

ഫിലഡല്‍ഫിയായില്‍ മൂന്നു ദിവസത്തെ പ്രീ കാനാ കോഴ്‌സ് സമാപിച്ചു

ജോസ് മാളേയ്ക്കല്‍ Published on 21 August, 2019
ഫിലഡല്‍ഫിയായില്‍ മൂന്നു ദിവസത്തെ പ്രീ കാനാ കോഴ്‌സ് സമാപിച്ചു
ഫിലാഡല്‍ഫിയ: സമീപഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ക്കായി ചിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ മേല്‍നോട്ടത്തില്‍ ഫിലഡല്‍ഫിയായില്‍ നടത്തപ്പെട്ട മൂന്നു ദിവസത്തെ വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ മാര്യേജ് കോഴ്‌സ്) സമാപിച്ചു.

ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയം ആതിഥ്യമരുളിയ പ്രീകാനാ കോഴ്‌സ് ആഗസ്റ്റ് 16 വെള്ളിയാഴ്ച്ച വൈകുന്നേരം ആരംഭിച്ച് 18 ഞായറാഴ്ച്ച വൈകുന്നേരം അവസാനിച്ചു. മൂന്നു ദിവസം താമസിച്ചുള്ള പഠനപരിശീലനപരിപാടി നോര്‍ത്തീസ്റ്റ് ഫിലാഡല്‍ഫിയായില്‍ ഫാദര്‍ ജഡ്ജ് കാത്തലിക് ഹൈസ്കൂള്‍ കാമ്പസിലുള്ള മിഷണറി സെര്‍വന്റ്‌സ് ഓഫ് ദി മോസ്റ്റ് ബ്ലസഡ് ട്രിനിറ്റി ധ്യാനകേന്ദ്രത്തിലായിêì ക്രമീകരിച്ചത്. ഉദ്യോഗസ്ഥരായ യുവതീയുവാക്കള്‍ക്ക് അവധിയെടുക്കാതെ മൂന്നു ദിവസവും ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഈ ക്രമീകരണംകൊണ്ട് സാധിച്ചു.

വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നു വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച യുവതീയുവാക്കള്‍ക്ക് വിവാഹജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിനും, വിവാഹജീവിതം കൂടുതല്‍ സന്തോഷപ്രദമായും, ദൈവികപരിപാലന യോടെയും ഫലപ്രദമായി മുമ്പോട്ടു നയിക്കുന്നതിëം ഉതകുന്ന പല നല്ല കാര്യങ്ങളും ഈ കോഴ്‌സില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഗ്രൂപ്പ് തിരിച്ചുള്ള ചര്‍ച്ചാക്ലാസുകള്‍, വീഡിയോ ഉപയോഗിച്ചുള്ള പഠനം, കേസ് സ്റ്റഡീസ്, പ്രഭാഷണങ്ങള്‍, അനുഭവം പങ്കുവക്കല്‍, കുമ്പസാരം, വിശുദ്ധ കുര്‍ബാന, ആരാധന, കൗണ്‍സലിംഗ് എന്നിവയാണ് മൂന്നു ദിവസത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ജീവിതത്തിന്റെ വ്യത്യസ്തമേഖലകളില്‍ പ്രശസ്തêം, പ്രഗല്‍ഭരുമായ വ്യക്തികളാണ് ക്ലാസുകള്‍ നയിച്ചത്. വൈദികരും, സന്യസ്തêം, മെഡിക്കല്‍ രംഗത്തുള്ളവരും, കൗണ്‍സലിംഗ് വിദഗ്ധരും, മതാധ്യാപകരും, കോളജ് പ്രൊഫസര്‍മാരും, മാതൃകാദമ്പതികളും ഉള്‍പ്പെട്ട ഫാക്കള്‍റ്റിയാണ് ക്ലാസുകള്‍ നയിച്ചത്.

ചിക്കാഗൊ സീറോ മലബാര്‍ രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ. പോള്‍ ചാലിശേരി, ഫിലാഡല്‍ഫിയ സീറോ മലബാര്‍ ഫൊറോനാ വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, സണ്ടേസ്കൂള്‍ അദ്ധ്യാപകരായ ജോസ് മാളേയ്ക്കല്‍, ജോസ് ജോസഫ്, സോബി ചാക്കോ, മഞ്ജു ചാക്കോ, ജേക്കബ് ചാക്കോ, സിബി എബ്രാഹം, ഡോ. എബ്രാഹം മാത്യു (ഡോ. മനോജ്), ട്രീസാ ലവ്‌ലി, റെനി എബ്രാഹം, സജി സെബാസ്റ്റ്യന്‍ എന്നിവരാണ് യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. ജോസ് ജോസഫ് ആയിരുന്നു കോഴ്‌സ് കോര്‍ഡിനേറ്റര്‍.

ഫിലാഡല്‍ഫിയ ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, കോഴ്‌സ് കോര്‍ഡിനേറ്റര്‍ ജോസ് ജോസഫ്, ജോയല്‍ ബോസ്‌ക്കോ എന്നിവര്‍ കോഴ്‌സിന്റെ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു.

ഇന്ത്യയിലോ, അമേരിക്കയിലോ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന എല്ലാ യുവതീയുവാക്കളും വിവാഹത്തിന് മുന്‍പ് നിര്‍ബന്ധമായും പൂര്‍ത്തിയാക്കിയിരിക്കേണ്ട പാഠ്യപദ്ധതിയാണ് പ്രീകാനാ കോഴ്‌സ്. വിവിധ സ്റ്റേറ്റുകളില്‍നിന്നുള്ള 34 യുവതീയുവാക്കള്‍ ഈ വര്‍ഷത്തെ പ്രീകാനാ കോഴ്‌സില്‍ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക