Image

കേരള സമാജവും , നവകേരളയും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 21 August, 2019
കേരള സമാജവും , നവകേരളയും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനകളായ കേരള സമാജവും , നവകേരളയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ആഘോഷച്ചടങ്ങ് ഏറെ ശ്രദ്ധേയമായി.ഡേവി ഗാന്ധി സ്ക്വയറില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന  ആഘോഷത്തോടനുബന്ധിച്ച് ഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി.ഡേവി മേയര്‍ ജൂഡി പോള്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു.

തുടര്‍ന്ന് ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. കേരള സമാജംനവകേരള പ്രസിഡണ്ടുമാരായ ബാബു കല്ലിടിക്കില്‍, ഷാന്റി വര്‍ഗീസ് സെക്രട്ടറിമാരായ ജോര്‍ജ് മാലില്‍  ,ജെയിന്‍ വത്യേലില്‍ വൈസ് പ്രസിഡന്റുമാര്‍ ഷാജന്‍ കുറുപ്പുമഠം , ബിജോയ് സേവ്യര്‍ ട്രഷറര്‍ മത്തായി മാത്യു,  നിയുക്ത പ്രസിഡണ്ട് ജോജി ജോണ്‍ ,  കുഞ്ഞമ്മ കോശി, സുരേഷ് നായര്‍,മാത്തുക്കുട്ടി തുമ്പമണ്‍ ,സജി സക്കറിയ ,ജോയ് കുറ്റിയാനി ,സാജന്‍ മാത്യു,സാം പാറതുണ്ടില്‍,മത്തായി വെമ്പാല , മാമ്മന്‍ സി ജേക്കബ് , ജോര്‍ജി വറുഗീസ്, റോഷ്‌നി ബിനോയ്,അഷ്‌ന സജി  സജി  തുടങ്ങിയവരും  പങ്കെടുത്തു.

 ആദ്യമായി സംഘടിപ്പിച്ച സംയുക്തമായ ഈ കൂട്ടായ്മ ഭാവിയിലും തുടരാന്‍ ആഗ്രഹിക്കുന്നതായി കേരള സമാജം പ്രസിഡണ്ട് ബാബു കല്ലിടിക്കിലും, നവകേരള പ്രസിഡണ്ട് ഷാന്‍റ്റി വര്‍ഗീസും പറഞ്ഞു. സൗത്ത് ഫ്‌ലോറിഡയിലെ മലയാളി  സമൂഹത്തിന്റെ പൊതുവിഷയങ്ങളില്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കാനും ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക