Image

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന്റെ കണ്ണിന് പരിക്കേറ്റു

Published on 22 August, 2019
ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന്റെ കണ്ണിന് പരിക്കേറ്റു
അമ്ബലപ്പുഴ:ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന്റെ കണ്ണിനു പരിക്കേറ്റു. കട്ടപ്പന മുതുകാട്ടില്‍ വിപിനാണ് (29) പരിക്കേറ്റത്. ഇടതു കണ്ണിന് പരിക്കേറ്റ വിപിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റെയില്‍വേയുടെ കണ്‍സ്ട്രക്ഷന്‍ കമ്ബനി ജീവനക്കാരനായ വിപിന്‍, തകഴി കുന്നുമ്മയിലെ ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ ബുധനാഴ്ച രാവിലെ 11മണിയോടെയാണ് അപകടം.

കണ്‍പോളകള്‍ക്കും പുരികത്തിനും പരിക്കേറ്റ ഇയാളെ ഒപ്പമുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്. ഫോണ്‍ ഉപയോഗ ശൂന്യമായി. ഓണ്‍ലൈനിലൂടെ വാങ്ങിയ മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചതെന്നു സുഹൃത്തുക്കള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക