Image

തുഷാര്‍ വെള്ളാപ്പള്ളിയെ വണ്ടിച്ചെക്ക് കേസില്‍ കുടുക്കിയ നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് പരിശോധന

Published on 22 August, 2019
തുഷാര്‍ വെള്ളാപ്പള്ളിയെ വണ്ടിച്ചെക്ക് കേസില്‍ കുടുക്കിയ നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് പരിശോധന

തൃശൂര്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ വണ്ടിച്ചെക്ക് കേസില്‍ കുടുക്കിയ നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് പരിശോധന. കൊടുങ്ങല്ലൂരിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്. മതിലകം പൊലീസ് രാവിലെ നാസില്‍ അബ്ദുള്ളയുടെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചുവെന്നും അരമണിക്കൂറോളം പൊലീസ് ഈ വീട്ടില്‍ ഉണ്ടായിരുന്നുവെന്നുമാണ് വിവരം.


നാസില്‍ അബ്ദുള്ള എന്താണ് ചെയ്യുന്നതെന്നും ഇനി എന്നാണു നാട്ടിലെത്തുന്നതെന്നും പൊലീസ് അന്വേഷിച്ചതായാണ് വിവരം. ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. വീടിനകത്ത് പരിശോധന നടത്തിയതായി വിവരമില്ല. മാതാപിതാക്കളോട് വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പൊലീസ് പറഞ്ഞു.


പത്തുവര്‍ഷം മുമ്ബുള്ള സംഭവത്തില്‍ ഇപ്പോള്‍ കേസ് വരുമ്ബോള്‍ അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക