Image

ജാമ്യത്തുക കെട്ടിവെച്ചു; തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം

Published on 22 August, 2019
ജാമ്യത്തുക കെട്ടിവെച്ചു; തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം

അജ്മാന്‍: ചെക്ക് കേസുമായി ബന്ധപ്പെട്ട് അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളപ്പള്ളിയ്ക്ക് ജാമ്യം ലഭിച്ചു.

തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ജാമ്യത്തുക നല്‍കിയത് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ. യൂസഫലിയാണ്. അദ്ദേഹം കേസില്‍ ജാമ്യം ലഭിക്കാനുള്ള തുക കോടതിയില്‍ കെട്ടിവെച്ചതോടെയാണ്‌ ജാമ്യം ലഭിച്ചത്.


നാളെയും മറ്റന്നാളെയും യുഎഇയിലെ ഗവണ്‍മെന്‍റ് ഓഫീസുകള്‍ക്ക് അവധിയായതിനാലാണ് നടപടിക്രമങ്ങള്‍ക്ക്‌ വേഗം കൂട്ടിയത്. ഇതിനായി യൂസഫലിയുടെ പ്രതിനിധികള്‍ അജ്മാനിലെത്തിയിരുന്നു.

പത്തുവര്‍ഷം മുന്‍പുള്ള വണ്ടിചെക്ക് കേസില്‍ ഇന്നലെയാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയാണ് അജ്മാന്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്ബ് തുഷാറിന് എതിരെ പരാതി നല്‍കിയത്.


 ബോയിംഗ് കണ്‍സ്ട്രക്ഷന്‍സിന്‍റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്ബനി. എന്നാല്‍ പത്തുവര്‍ഷമായി നഷ്ടത്തിലായ തന്റെ കമ്ബനി വെള്ളാപ്പള്ളി കൈമാറി.

അതേസമയം സബ് കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുള്ളക്ക് കുറച്ച്‌ പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്കിന്‍റെ പേരിലായിരുന്നു പരാതി. തീയതി വെക്കാതെ നല്‍കിയ ചെക്കായിരുന്നു ഇത്.


പോലീസില്‍ പരാതി നല്‍കിയത് മറച്ചുവെച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാര്‍ കേരളത്തില്‍ നിന്ന് അജ്മാനിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്‍റെ ചര്‍ച്ചകള്‍ക്കിടയിലാണ് പരാതിക്കാര്‍ നല്‍കിയ വിവരം അനുസരിച്ച്‌ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക