Image

കാജല്‍ അഗര്‍വാളിനും സംഘത്തിനും വിനയായി ആ രംഗം! സെന്‍സര്‍ ബോര്‍ഡിന്റെ കട്ടില്‍ കുരുങ്ങി പാരിസ് പാരിസ്

Published on 22 August, 2019
കാജല്‍ അഗര്‍വാളിനും സംഘത്തിനും വിനയായി ആ രംഗം! സെന്‍സര്‍ ബോര്‍ഡിന്റെ കട്ടില്‍ കുരുങ്ങി പാരിസ് പാരിസ്

കാജല്‍ അഗര്‍വാളിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പാരിസ് പാരിസ്. കങ്കണ റാവത്തിന്റെ ബോളിവുഡ് ചിത്രം ക്വീനിന്റെ തമിഴ് റീമേക്ക് കൂടിയാണിത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ വിവാദമായി മാറിയിരുന്നു. കാജലിന്റെ മാറിടത്തില്‍ സഹതാരം സ്പര്‍ശിക്കുന്ന ഒരു രംഗം ഉള്‍പ്പെടുത്തിയതിനായിരുന്നു വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നത്.


യുടൂബില്‍ പോസ്റ്റ് ചെയ്ത സിനിമയുടെ ട്രെയിലറിന് താഴെയായിട്ടാണ് നേരത്തെ ആളുകള്‍ വിമര്‍ശനവുമായി എത്തിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഈ രംഗമുള്‍പ്പെടെ 25ഓളം സീനുകള്‍ക്കും സംഭാഷണങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് റിവൈസിംഗ് കമ്മറ്റിക്ക് മുന്‍പാകെ അപ്പീല്‍ പോകാനുളള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്നറിയുന്നു.


സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയില്‍ പ്രതികരണവുമായി നടി കാജല്‍ അഗര്‍വാളും എത്തിയിരുന്നു. ഈ സിനിമ ഞങ്ങളുടെ ആത്മാര്‍ത്ഥമായ പരിശ്രമമാണെന്നും എന്തിനാണ് ഇത്രയും അധികം കട്ടുകള്‍ അവര്‍ ആവശ്യപ്പെട്ടതെന്ന് അറിയില്ലെന്നും നടി പറഞ്ഞു. നമ്മുടെ നിത്യജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയിലുളളത്. നിര്‍മ്മാതാക്കള്‍ ഈ രംഗങ്ങള്‍ ഉള്‍ക്കൊളളിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്.


ഈ ചിത്രത്തിന് വേണ്ടി എല്ലാവരും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ പരിശ്രമങ്ങള്‍ ഫലം കാണണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കട്ടുകളില്ലാതെ ചിത്രം അപ്രവ് ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. കാജല്‍ അഗര്‍വാള്‍ വ്യക്തമാക്കി. രമേഷ് അരവിന്ദാണ് തമിഴില്‍ ക്വീന്‍ റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ റീമേക്കുകളും ചിത്രത്തിന്റെതായി വരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക