Image

മസ്‌ക്കറ്റില്‍ ദൃശ്യ സന്ധ്യ 2019 * ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബിജു വെണ്ണികുളം Published on 22 August, 2019
മസ്‌ക്കറ്റില്‍  ദൃശ്യ സന്ധ്യ 2019 *  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മസ്‌കറ്റ് - ഓതറ കള്‍ചറല്‍ & വെല്‍ഫയര്‍ സൊസൈറ്റിയുടെ
മസ്‌കറ്റില്‍ ഉള്ള ഓതറ പ്രവാസി അസോസിയേഷന്റെ ഒന്നാം   വാര്‍ഷികത്തോട് അനുബന്ധിച്ച്. ആഗസ്റ്റ്  മാസം ഇരുപത്തി മൂന്നാം തീയതി.വൈകിട്ട് 6:00 മണി മുതല്‍ *   റൂവിയിലെ അല്‍ഫലാജ് ഹോട്ടല്‍, ദി ഗ്രാന്‍ഡ് ഹാളില്‍  ദൃശ്യ സന്ധ്യ 2019 *  മെഗാപരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി  പ്രസിഡന്റ്.  രാജന്‍ വര്‍ഗീസ്, സെക്രട്ടറി. എബി മാത്യു,  എന്നിവര്‍ അറിയിച്ചു.

പ്രോഗ്രാമില്‍ പങ്കെടുക്കാനായി കലാകാരന്മാരും കലാകാരികളും എത്തിത്തുടങ്ങി  മുഖ്യാതിഥികളായി . ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി. പി കണ്ണന്‍ നായര്‍.,  മലയാളത്തിന്റെ  സംവിധായകന്‍  ബ്ലസി., മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ശ്രീ. കെ ടി ചാക്കോ (കേരള പോലീസ് ),  ഡോ. ബേബി സാം (ചെയര്‍മാന്‍. , ബോര്‍ഡ് ഓഫ് ഡയറക്റ്റര്‍   ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കറ്റ്)  എന്നിവര്‍  പങ്കെടുക്കും,

 പിന്നണി ഗായകന്‍ ജോബി ജോണ്‍, റിതികാ , യാഹിയ കാലിക്കറ്റ്., കലാഭവന്‍ സുധി , കോമഡി ഉത്സവം ഫെയിം  വിനീഷ് കാരക്കാട്. ഒമാനിലെ ഏറ്റവും പ്രശസ്തമായ ഡാന്‍സ് അക്കാദമിയില്‍  ഉള്ള  ഡാന്‍സ് പാട്ടും,  കോമഡിയും  ഉണ്ടായിരിക്കും . പ്രവേശനം സൗജന്യം.


മസ്‌ക്കറ്റില്‍  ദൃശ്യ സന്ധ്യ 2019 *  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക