Image

ലൈംഗിക പീഡനം: കര്‍ദിനാളിന്റെ അപ്പീല്‍ തള്ളി

Published on 22 August, 2019
ലൈംഗിക പീഡനം: കര്‍ദിനാളിന്റെ അപ്പീല്‍ തള്ളി
മെല്‍ബണ്‍: ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ ശിക്ഷാ ഇളവ് തേടി ഓസ്‌ട്രേലിയന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി. ആറു വര്‍ഷത്തെ ശിക്ഷ ഇളവ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ആസ്‌ട്രേലിയന്‍ സുപ്രീംകോടതി മുമ്പാകെ നല്‍കിയ ഹരജിയാണ് തള്ളിയത്.

1990ല്‍ പള്ളി ഗായക സംഘത്തിലെ ആണ്‍കുട്ടികളെയാണ് ബിഷപ്പ് പീഡനത്തിന് ഇരയാക്കിയത്. 78കാരനും കത്തോലിക്ക സഭയിലെ മുതിര്‍ന്ന കര്‍ദിനാളുമായ ജോര്‍ജ് പെല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഉപദേശക സമിതി മുന്‍ അംഗവും വത്തിക്കാനിലെ മൂന്നാം സ്ഥാനക്കാരനുമാണ്. സഭയുടെ 2000 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ലൈംഗിക പീഡന കേസില്‍ ഒരു കര്‍ദിനാള്‍ ശിക്ഷിക്കപ്പെടുന്നത്.

മൂന്നു വര്‍ഷവും എട്ട് മാസവും ശിക്ഷ പൂര്‍ത്തിയായാല്‍ കര്‍ദിനാള്‍ പരോളിന് അര്‍ഹനാകുമെന്ന് ചീഫ് ജസ്റ്റിസ് അന്ന ഫെര്‍ഗൂസന്‍ വ്യക്തമാക്കി. ശിക്ഷക്കെതിരെ കര്‍ദിനാളിന്‍റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയ 13 എതിര്‍വാദങ്ങളും കോടതി തള്ളി.

കേസില്‍ കര്‍ദിനാളിന്‍റെ അപ്പീല്‍ തള്ളിയത് ദൈവനിശ്ചയമാണെന്ന് ഇരയുടെ അഭിഭാഷകര്‍ പ്രതികരിച്ചു.

23 വര്‍ഷം മുമ്പ് മെല്‍ബണ്‍ സെന്‍റ് പാട്രിക്‌സ് പള്ളിയിലെ പുരോഹിതനായിരിക്കെയാണ് ആണ്‍കുട്ടികളെ കര്‍ദിനാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഞായറാഴ്ച പ്രാര്‍ഥനക്ക് എത്തിയ ഗായിക സംഘത്തിലെ 13 വയസുള്ള ആണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ച് 13നാണ് കേസില്‍ കര്‍ദിനാളിന് തടവുശിക്ഷ വിധിച്ചത്.

2014ല്‍ പീഡന കേസിലെ ഇരകളില്‍ ഒരാള്‍ 30ാം വയസില്‍ അമിത അളവില്‍ ഹെറോയിന്‍ മയക്കുമരുന്ന് ഉള്ളില്‍ ചെന്ന് മരണപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക