Image

പട്ടത്താനം എസ്എന്‍ഡിപി യുപി സ്‌കൂളിന് നന്ദി അറിയിച്ച് ഐഎസ്ആര്‍ഓ

Published on 22 August, 2019
പട്ടത്താനം എസ്എന്‍ഡിപി യുപി സ്‌കൂളിന് നന്ദി അറിയിച്ച് ഐഎസ്ആര്‍ഓ

കൊല്ലം: ഇന്ത്യയുടെ രണ്ടാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഓയ്ക്ക് അഭിനന്ദന സന്ദേശം അയച്ച കൊല്ലം പട്ടത്താനം എസ്എന്‍ഡിപി യുപി സ്‌കൂളിന് നന്ദി അറിയിച്ച് ഐഎസ്ആര്‍ഓയുടെ ട്വീറ്റ്. സ്‌കൂള്‍ അയച്ചുകൊടുത്ത വിദ്യാര്‍ഥികളുടെ ആശംസാവാചകങ്ങളും ഒപ്പുകളും ആലേഖനം ചെയ്ത കാന്‍വാസ് ചിത്രവും ഐഎസ്ആര്‍ഓ ട്വീറ്റില്‍ ഉള്‍പ്പെടുത്തി. 

ജൂലായ് 22 നാണ് ഐഎസ്ആര്‍ഓ രണ്ടാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചത്. ദിവസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തോട് രണ്ടായിരത്തോളം കിലോമീറ്റര്‍ അകലെ എത്തിക്കഴിഞ്ഞിട്ടുണ്ട്. 

സെപ്റ്റംബര്‍ ഏഴിനാണ് ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്റര്‍ ചന്ദ്രന്റെ ഇരുട്ടുനിഞ്ഞ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുക. ഐഎസ്ആര്‍ഓയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാവും അത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക