Image

കൊങ്കണ്‍ റെയില്‍വേപാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

Published on 23 August, 2019
 കൊങ്കണ്‍ റെയില്‍വേപാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
കാസര്‍കോട്‌: കൊങ്കണ്‍ റെയില്‍വേപാതയില്‍ മണ്ണിടിച്ചില്‍. കര്‍ണാടക സൂറത്ത്‌കല്‍ കുലശേഖറിനടുത്താണ്‌ മണ്ണിടിഞ്ഞത്‌.

 ഇന്ന്‌ രാവിലെ മൂന്ന്‌ മണിയോടെയായിരുന്നു സംഭവം. ഇതോടെ മുംബൈ ലോക്‌മാന്യതിലക്‌, നേത്രാവതി എക്‌സ്‌പ്രസ്‌ അടക്കമുള്ള ട്രെയിനുകള്‍ സൂറത്ത്‌കല്ലില്‍ പിടിച്ചിട്ടു.

മണ്ണ്‌ നീക്കിയതിന്‌ ശേഷമേ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കൂ. ഇതിന്‌ എത്ര സമയമെടുക്കുമെന്ന്‌ പറയാനാവില്ലെന്ന്‌ റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.

മംഗളൂരു, മുംബൈ, മത്സ്യഗന്ധ്യ എക്‌സ്‌പ്രസ്സുകള്‍ സൂറത്ത്‌കല്ലില്‍ സര്‍വീസ്‌ അവസാനിപ്പിക്കും. കൊങ്കണ്‍ പാതയിലൂടെയുള്ള മംഗളൂരു, മഡ്‌ഗാവ്‌ പാസഞ്ചറും ഇന്റര്‍സിറ്റിയും റദ്ദാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക