Image

ബാണാസുരസാഗര്‍ അണക്കെട്ട്‌ വീണ്ടും തുറന്നു

Published on 23 August, 2019
ബാണാസുരസാഗര്‍ അണക്കെട്ട്‌ വീണ്ടും തുറന്നു
വയനാട്‌: വൃഷ്ടി പ്രദേശത്ത്‌ മഴ കനത്തതിനെ തുടര്‍ന്ന്‌ ബാണാസുര സാഗര്‍ അണക്കെട്ട്‌ വീണ്ടും തുറന്നു. അണക്കെട്ടിന്റെ ഒരു സ്‌പില്‍വേ ഷട്ടര്‍ ആണ്‌ ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12 മണിയോടെ തുറന്നത്‌. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 774.35 മീറ്ററാണ്‌.

775.6 മീറ്ററാണ്‌ ബാണാസുര സാഗറിന്റെ സംഭരണ ശേഷി. അണക്കെട്ടിന്റെ പരിസരത്ത്‌ താമസിക്കുന്നവര്‍ മാറിത്താമസിക്കണമെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. കനത്ത മഴ പെയ്‌തതിനെത്തുടര്‍ന്ന്‌ ഈ മാസം ആദ്യം അണക്കെട്ട്‌ തുറന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക