Image

കാറും ലോറിയും കൂട്ടിയിടിച്ച്‌ പരിക്കേറ്റ അഞ്ച്‌ കോളജ്‌ വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം

Published on 23 August, 2019
കാറും ലോറിയും കൂട്ടിയിടിച്ച്‌ പരിക്കേറ്റ അഞ്ച്‌ കോളജ്‌ വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം
കുമ്‌ബള: ബന്തിയോട്‌ കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച്‌ കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ബന്തിയോട്‌ മള്ളങ്കൈ ദേശീയ പാതയില്‍ തവ ഹോട്ടലിനു സമീപമാണ്‌ അപകടം. 

കാസര്‍കോട്‌ ഭാഗത്ത്‌ നിന്നു മംഗളൂരു ഭാഗത്തേക്ക്‌ പോകുകയായിരുന്ന കെഎ 19 എംജി 8473 നമ്‌ബര്‍ മാരുതി സ്വിഫ്‌റ്റ്‌ കാറും മംഗളൂരു ഭാഗത്ത്‌ നിന്നും കാസര്‍കോട്‌ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ലോറിയുമാണ്‌ കൂട്ടിയിടിച്ചത്‌.

കാറിലുണ്ടായിരുന്ന അഞ്ച്‌ പേര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ ബന്തിയോടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ നാല്‌ പേരെ മംഗളൂരുവിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക