Image

തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ അജ്മാനിലെ ചെക്ക് കേസ് കോടതിക്ക് പുറത്തു തീര്‍പ്പാക്കാന്‍ ശ്രമം

Published on 23 August, 2019
തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ അജ്മാനിലെ ചെക്ക് കേസ് കോടതിക്ക് പുറത്തു തീര്‍പ്പാക്കാന്‍ ശ്രമം

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ അജ്മാനിലെ ചെക്ക് കേസ് കോടതിക്ക് പുറത്തു തീര്‍പ്പാക്കാന്‍ ശ്രമം . മു​ഴു​വ​ന്‍ പ​ണ​വും ല​ഭി​ക്കാ​തെ കേ​സ് പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് നാ​സി​ല്‍ അ​ബ്ദു​ള്ള പറഞ്ഞിരുന്നു. ജീ​വി​ക്കാ​ന്‍ വ​ഴി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് ന​ല്‍​കി​യ​ത്. ഒ​ത്തു​തീ​ര്‍​പ്പി​ന് ത​യാ​റാ​ണെ​ന്നും നാ​സി​ല്‍ പ​റ​ഞ്ഞു.


ജാമ്യത്തില്‍ ഇറങ്ങിയ ശേഷം തുഷാര്‍ പരാതിക്കാരനായ നാസിലുമായി ഫോണില്‍ സംസാരിച്ചു. കോടതിക്ക് പുറത്ത് രമ്യമായി പരിഹരിക്കാം എന്ന ധാരണയിലേക്ക് ഇരുവരും എത്തിയിട്ടുണ്ടെന്നാണ് സൂചന.


ജാമ്യ വ്യവസ്ഥയനുസരിച്ച്‌ ഞായറാഴ്ച തുഷാര്‍ വീണ്ടും കോടതിയില്‍ ഹാജരാകണം.അപ്പോഴേക്കും നാസിലുമായി അന്തിമ ധാരണയില്‍ എത്താന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.


തു​ഷാ​റി​നെ അ​ജ്മാ​നി​ലേ​ക്ക് സ്ത്രീ​യെ ഉ​പ​യോ​ഗി​ച്ചാ​ണ് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ഇ​ത് ത​ന്‍റെ ആ​ശ​യ​മ​ല്ല, ദു​ബാ​യ് സി​ഐ​ഡി​മാ​ര്‍ പ​റ​ഞ്ഞി​ട്ടാ​ണ്. വ​സ്തു​ക്ക​ച്ച​വ​ട​ത്തി​ന്‍റെ ച​ര്‍​ച്ച​ക​ള്‍​ക്കെ​ന്ന പേ​രി​ലാ​ണ് വി​ളി​ച്ച​ത്.-നാ​സി​ല്‍ പ​റ​യു​ന്നു.


ചെ​ക്ക് മോ​ഷ്ടി​ച്ച​ത​ല്ല. ചെ​ക്കി​ലെ ഒ​പ്പ് വ്യാ​ജ​മെ​ങ്കി​ല്‍ തു​ഷാ​റി​ന് കോ​ട​തി​യി​ല്‍ തെ​ളി​യി​ക്കാം. ത​നി​ക്ക് രാ​ഷ്ട്രീ​യ പി​ന്‍​ബ​ല​മി​ല്ല. കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മ​ല്ലെ​ന്നും നാ​സി​ല്‍ പ​റ​യു​ന്നു.


10 വര്‍ഷം മുന്‍പുള്ള കേസായതിനാല്‍ കോടതിയില്‍ ജയിക്കാന്‍ കഴിയും എന്നാണ് എംഎ യൂസഫലിയുടെ അഭിഭാഷക സംഘം തുഷാറിന് നല്‍കിയിരിക്കുന്ന ഉപദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക