Image

കര്‍ണാടക രാഷ്ട്രീയം ; കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ പോര് മുറുകുന്നു

Published on 23 August, 2019
കര്‍ണാടക രാഷ്ട്രീയം ; കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ പോര് മുറുകുന്നു

ബെംഗളൂരു : ഭരണം നഷ്ടമായതിനു പിന്നാലെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ പോര് മുറുകുന്നു. ജെഡിഎസ് നേതാവ് എച്ച്‌ ഡി ദേവഗൗഡയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി.


എച്ച്‌ ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുന്നത് സഹിക്കാന്‍ കഴിയാഞ്ഞ സിദ്ധരാമയ്യയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ താഴെ വീഴാന്‍ കാരണമെന്ന് ദേവഗൗഡ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പ്രതികരണവുമായാണ് സിദ്ധരാമയ്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.


'സര്‍ക്കാര്‍ വീഴാന്‍ കാരണം ഞാനല്ല. പാര്‍ട്ടിയില്‍ തന്നെക്കാള്‍ വളരാന്‍ ദേവഗൗഡ ആരെയും അനുവദിക്കില്ല . കുടുംബം മാത്രമാണ് അദ്ദേഹത്തിന് പരിഗണന. സര്‍ക്കാര്‍ വീഴാന്‍ കാരണം സിദ്ധരാമയ്യയാണ് എന്നാരോപിച്ചു ദേവഗൗഡ പഴയ കുതന്ത്രങ്ങള്‍ പയറ്റുകയാണ്.


ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ ഡി എസുമായി സഖ്യം വേണ്ടെന്നു ഹൈക്കമാന്റിന് ഞാന്‍ മുന്നറിയിപ്പ് നല്കിയിരുന്നതാണ്.' -സിദ്ധരാമയ്യ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക