Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 23 August, 2019
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7   ശനിയാഴ്ച.
ന്യൂറൊഷേല്‍: അമേരിക്കയിലെ ഏറ്റവും  വലിയ ഓണഘോഷങ്ങളില്‍  ഒന്നായ  വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം  സെപ്റ്റംബര്‍ 7   ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ന്യൂ റോഷലില്‍ ഉള്ള   ആല്‍ബര്‍ട്ട് ലിണാര്‍ഡ്  സ്‌കൂളില്‍ വെച്ചു  (25  Gerada Ln , New Rochelle , NY 10804 )  അതിവിപുലമായ  രീതിയില്‍  നടത്തുന്നു.     


ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും,ശിങ്കാരി മേളത്തോടും കുടി താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും അങ്ങനെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോടും  കേരള തനിമയോട് കുടി  വെസ്‌റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണം കൊണ്ടാടുബോള്‍  നമ്മളെ സന്തോഷിപ്പിക്കാനും ഓണ വിരുന്തുകളുമായി പൂമരം എന്ന സ്‌റ്റേജ് ഷോയും എത്തുന്നു. 

പൂമരം ഷോയില്‍ കേരളത്തില്‍ നിന്നും എത്തുന്ന 14 ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്നു. വൈക്കം വിജയ ലക്ഷ്മിയും കല്ലറ ഗോപനും പാട്ടുകാരായി എത്തുന്നതോടൊപ്പം കേരള സിനിമയിലെ ഒരുകൂട്ടം പ്രസിദ്ധ  നടിനടന്മാര്‍ പങ്കെടുത്തു  നമ്മെ സന്തോഷത്തിന്റെ  കൊടുമുടിയില്‍ എത്തിക്കുന്ന കലാപരിപാടികള്‍ ആണ്  അണിയിച്ചൊരുക്കിയിരിക്കുന്നത്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റുന്ന  ഫ്യൂഷന്‍, മിമിക്രി, സ്‌ക്രിപ്റ്റ്, പാട്ടുകള്‍  തുടങ്ങി നിരവധി കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയാണ്  ആണ്  പൂമരം എന്ന ഷോ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അവരോടൊപ്പം അടിയിയും പാടിയും ഈ  വര്‍ഷത്തെ ഓണം നമുക്കു ഒരുമിച്ചാഘോഷിക്കാന്‍ എല്ലാവരെയും വെസ്റ്റ്‌ചെസ്റ്റര്‍ മാലയാളീ അസോസിയേഷന്‍ സ്വാഗതം ചെയ്യുകയാണ്.

 വെസ്‌റ്‌ചെസ്റ്ററിന്റെ  ഓണം ന്യൂയോര്‍ക് മലയാളികളുടെ ഒത്തുചേരല്‍ കൂടിയാണ്. പ്രവാസിയുടെ സ്‌നേഹകൂട്ടായ്മകളില്‍, ആഘോഷങ്ങളില്‍ നമ്മുടെ ഓണം കഴിഞ്ഞേ ഉള്ളു മറ്റുഏതൊരു ആഘോഷവും. ബാല്യവും കൗമാരവും പിന്നിട്ട ഇടവഴികളില്‍ നാം ഒന്ന് തിരിഞ്ഞു നോക്കിയാല്‍  സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്‍കിയ ആഘോഷങ്ങളില്‍ വെസ്‌റ്‌ചെസ്റ്ററിന്റെ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും അമേരിക്കയില്‍ എണ്ണപ്പെടുന്നുള്ളൂ. 


നാല്‍പ്പത്തിനാല്  ഓണം കണ്ട അപൂര്വ്വ സംഘടനകളില്‍ ഒന്നാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. എല്ലാ വര്‍ഷവുംആഘോഷിക്കുന്ന നമ്മുടെ ഓണാഘോഷം മാവെലിതമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടിഉണ്ടാക്കുന്നു.മത സൗഹാര്‍ദ്ധത്തിന്റെ സംഗമ വേദി കൂടിയാണ്  വെസ്റ്റ് ചെസ്റ്ററിന്റെ ഓണാഘോഷം.  എല്ലാവര്‍ഷവും നൂതനമായ കലാപരിപാടികളാലും വിവിഭവ  സമര്‍ത്ഥമായ സദ്യകൊണ്ടും എന്നും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ  ഓണാഘോഷങ്ങളില്‍ ഒന്നാക്കിമാറ്റാന്‍   അസോസിയേഷന്റെ ഭാരവാഹികള്‍ എന്നും ശ്രദ്ധിക്കാറുണ്ട്.

ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂയോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ്  ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി  നിരീഷ് ഉമ്മന്‍, ട്രഷറര്‍ ടെറന്‍സണ്‍ തോമസ്, ജോയിന്റ് സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ ടി ജേക്കബ്, കോര്‍ഡിനേറ്റര്‍ ആന്റോ വര്‍ക്കി  എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക