Image

ബലാക്കോട്ട് വ്യോമക്രമണത്തെപ്പറ്റി സിനിമയൊരുങ്ങുന്നു

Published on 23 August, 2019
ബലാക്കോട്ട് വ്യോമക്രമണത്തെപ്പറ്റി സിനിമയൊരുങ്ങുന്നു

ബലാക്കോട്ട് വ്യോമക്രമണത്തെപ്പറ്റി സിനിമയൊരുങ്ങുന്നു. 'ബലാക്കോട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നടന്‍ വിവേക് ഒബ്റോയ് ആണ് നിര്‍മ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി വമ്ബന്‍ ബഡ്ജറ്റിലാണ് സിനിമ പുറത്തിറങ്ങുക. ജമ്മു കശ്മീരിലും ഡല്‍ഹിയിലും ആഗ്രയിലുമായി ചിത്രീകരണം നടത്തുന്ന 'ബലാക്കോട്ട്' 2020ല്‍ തീയറ്ററുകളിലെത്തും


ബലാക്കോട്ട് വ്യോമാക്രമണവും വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ പിടിച്ചതും പിന്നീട് വിട്ടയച്ചതുമൊക്കെ ചിത്രത്തിലുണ്ടാവുമെന്ന് വിവേക് ഒബ്റോയ് അറിയിച്ചു. "ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ദേശസ്നേഹി എന്ന നിലയിലും നമ്മുടെ സൈന്യത്തിന്‍്റെ ശേഷി പുറം ലോകത്തെ അറിയിക്കേണ്ടത് എന്‍്റെ കടമയാണ്. അഭിനന്ദന്‍ വര്‍ധമാനെപ്പോലെയുള്ള ധീര സൈനികരുടെ നേട്ടങ്ങളെ അടയാളപെടുത്താനുള്ള ശക്തമായ ഉപാധിയാണ് ഈ സിനിമ."- വിവേക് പറയുന്നു.


'

ഫെബ്രുവരി 14ന് പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തിനു മറുപടി ആയാണ് ഇന്ത്യ പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ വ്യോമക്രമണം നടത്തിയത്. ബലാക്കോട്ടിലെ ഭീകരാക്രമണ കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ആക്രമണത്തിനിടെ പാക്കിസ്ഥാന്‍ പെട്ടു പോയതിനെത്തുടര്‍ന്നാണ് അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന്‍്റെ പിടിയിലാകുന്നത്. ഫെബ്രുവരി 27ന് പിടിയിലായ അദ്ദേഹത്തെ മാര്‍ച്ച്‌ ഒന്നിന് പാക്കിസ്ഥാന്‍ വിട്ടയച്ചു.


പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയുടെ 40 പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജൈഷേ മുഹമ്മദ് ആക്രമണത്തിന്‍്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Join WhatsApp News
josecheripuram 2019-08-23 12:31:29
How many of us know that we rank fourth Air force in world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക