Image

പ്രിയങ്ക ചോപ്രയെ നീക്കം ചെയ്യണമെന്ന പാകിസ്താന്റെ ആവശ്യം യു.എന്‍ തള്ളി

Published on 23 August, 2019
പ്രിയങ്ക ചോപ്രയെ നീക്കം ചെയ്യണമെന്ന പാകിസ്താന്റെ ആവശ്യം യു.എന്‍ തള്ളി
ജനീവ: പ്രിയങ്ക ചോപ്രയെ യൂനിസെഫിന്റെ ഗുഡ്വില്‍ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന പാകിസ്താന്റെ ആവശ്യം തള്ളി യു.എന്‍. വ്യക്തിപരമായിസംസാരിക്കാനും അഭിപ്രായ പ്രകടനം നടത്താനും അവര്‍ക്ക് അവകാശമുണ്ടെന്ന് യു.എന്‍ വക്താവ് പറഞ്ഞു. വ്യക്തിപരമായ കാഴ്ചപ്പാടുകളും പ്രവൃത്തികളും യൂനിസെഫ് പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കണമെന്നില്ല. എന്നാല്‍ യുനിസെഫിനെ പ്രതിനിധീകരിച്ച് സംസാരിക്കുമ്പോള്‍ സംഘടനയുടെ നയങ്ങളില്‍ നിന്നും വ്യതിചലിക്കരുത്

ഗുഡ്‌വില്‍ അംബാസിഡര്‍മാര്‍ കുട്ടികളുടെ അവകാശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി തങ്ങളുടെ പ്രശ്‌സതിയും സമയവും ചെലവഴിക്കാന്‍ സ്വമേധയാ മുന്നോട്ടു വരുന്ന വളണ്ടിയര്‍മാരാണെന്നും വക്താവ് വ്യക്തമാക്കി.

പ്രിയങ്ക ചോപ്ര ഇന്ത്യന്‍ പതാകയുടെ ഇമോജിയോടൊപ്പം ''ജയ് ഹിന്ദ്, ഇന്ത്യന്‍ സായുധ സേന'' എന്ന ട്വീറ്റ് ചെയ്തിനെതിരെ ആയിരുന്നുപ്രതിഷേധം. കശ്മീര്‍ വിഷയത്തില്‍ യുനിസെഫ് അംബാസിഡര്‍ ഇന്ത്യയെ പിന്തുണച്ചുവെന്നാരോപിച്ച് പ്രിയങ്കക്കെതിരെ പാക് മന്ത്രി ഷിരീന്‍ മസാരി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മസാരി യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

യുദ്ധങ്ങളോടുള്ള പിന്തുണ ഗുഡ്വില്‍ അംബാസഡര്‍ പദവിയുടെ വിശ്വാസ്യതയെ ബാധിക്കും. പ്രിയങ്കയെ പദവിയില്‍ നിന്ന് ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ സമാധാനത്തിന്റെ അംബാസഡര്‍ എന്ന ആശയത്തെ ലോകം പരിഹാസത്തോടെ കാണുമെന്നുംമസാരി ആരോപിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക