Image

തുഴയെറിയാന്‍ വനിതാ എം.പിയും, കനേഡിയന്‍ നെഹ്‌റുട്രോഫി തരംഗമാകുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 23 August, 2019
തുഴയെറിയാന്‍ വനിതാ എം.പിയും, കനേഡിയന്‍ നെഹ്‌റുട്രോഫി തരംഗമാകുന്നു
ബ്രാംപ്ടണ്‍: ഒരു എം.പി നേരിട്ട് തുഴയെറിഞ്ഞ് എവിടെയെങ്കിലും വള്ളംകളി ടീമിനെ നയിച്ചിട്ടുണ്ടോ എന്നു അറിയില്ല,എന്നാല്‍ ഈ വരുന്ന ശനിയാഴ്ച നടക്കുന്ന കനേഡിയന്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ ഇതാ ഒരു കനേഡിയന്‍ വനിതാ എംപിയും.

റെഡ് വേവ് ബോട്ട് എന്നാണ് റൂബി സഹോത്ത എം.പി ക്യപ്ടനായി തുഴയുന്ന വള്ളത്തിന്റെ പേര്. കാനഡയിലെ പ്രമുഖ ഭരണകക്ഷി നേതാവാണ് ശ്രീമതി റൂബി സഹോത്ത.

കനേഡിയന്‍ നെഹ്‌റുട്രോഫി ഇപ്പോള്‍ പ്രവാസി മലയാളികള്‍ക്ക് മാത്രമല്ല എല്ലാ മലയാളി സമൂഹത്തിനും അത്മഭിമാനമായി മാറികൊണ്ടിരിക്കുന്നു. നെഹ്രുട്രോഫി അതിന്റെ യശസ്സ് ഇതോടെ പ്രവാസി നാട്ടിലും ഉയര്‍ത്തുകയാണ്. website: www.Bramptonfestival.ca


തുഴയെറിയാന്‍ വനിതാ എം.പിയും, കനേഡിയന്‍ നെഹ്‌റുട്രോഫി തരംഗമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക