Image

ഒന്നും പേടിക്കേണ്ട (മീട്ടു റഹ്മത്ത് കലാം)

Published on 23 August, 2019
ഒന്നും പേടിക്കേണ്ട (മീട്ടു റഹ്മത്ത് കലാം)
പ്രമുഖ രാജ്യാന്തര മോട്ടിവേഷണല്‍ ട്രെയ്‌നറും മനഃശാസ്ത്രജ്ഞനും ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് വിദഗ്ദ്ധനുമായ ജോബിന്‍.എസ്.കൊട്ടാരം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ലോകവ്യാപകമായി പ്രസിദ്ധി കൈവരിച്ച നൂതന ആശയങ്ങള്‍ക്ക് പൗരാണിക കാലത്തെ രീതികളുമായുള്ള സാമ്യം വിലയിരുത്തുന്നു.

"കുപ്പിച്ചില്ല് കാലില്‍കൊണ്ടാല്‍ മുറിയും.  തീയുടെ അടുത്ത് പോകരുത്, പൊള്ളും." കുഞ്ഞുനാള്‍ മുതല്‍ കേട്ടുവരുന്ന ഈ ഉപദേശങ്ങള്‍ ഓരോ വ്യക്തിയുടെയും ഉപബോധമനസ്സില്‍ തീയോടും കുപ്പിച്ചില്ലിനോടുമുള്ള ഭയം വളര്‍ത്തും. പേടിയുള്ള കാര്യങ്ങള്‍ ആദ്യംതന്നെ ചെയ്തുകൊണ്ട് പേടിയെ തുരത്തുന്ന സമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാം. ഇന്ത്യയിലെ ഗോത്രവര്‍ഗക്കാര്‍ 1200 ബിസി യില്‍ തീനടത്തം ആചാരങ്ങളുടെ ഭാഗമായി ചെയ്തിരുന്നത് അവരുടെ ആത്മവിശ്വാസത്തിന് ആക്കം കൂട്ടിയിരുന്നു.  ഉത്സവങ്ങളോടനുബന്ധിച്ചുള്ള തീനടത്തം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ക്ഷേത്രങ്ങളില്‍ സര്‍വസാധാരണമാണ്. അഗ്‌നിശുദ്ധി എന്നത് വിശ്വാസ്യതയുടെ അളവുകോലായിരുന്നെന്ന് രാമായണത്തിലും മഹാഭാരതത്തിലും കാണാം.  സത്യത്തില്‍, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള  ധൈര്യം ആര്‍ജിക്കുന്നതിനും ഈ തീനടത്തിന് പങ്കുണ്ട്. അസാധ്യമെന്ന് കരുതിയിരുന്നത് നേടിയെടുക്കുമ്പോള്‍ പൊന്തിവരുന്ന ഒന്നാണ് ആത്മവിശ്വാസം. ഈ വസ്തുത കണക്കാക്കിയാണ് മാനസിക പരിശീലനം നല്‍കുമ്പോള്‍ ഫയര്‍ വോക്കിങ്, ബ്രോക്കണ്‍ ഗ്ലാസ്സ് വോക്കിങ് എന്നിങ്ങനെയുള്ള രീതികള്‍ ചെയ്യിക്കുന്നത്. അനുഭവിച്ചറിയുന്ന പരിശീലനമുറകള്‍ക്ക് ആധുനികമായ മുഖം സംഭാവന ചെയ്തത് ടോണി ബര്‍ക്കന്‍ എന്ന യു എസ് വംശജനാണ്. കൂട്ടി ഇട്ടിരിക്കുന്ന ചുട്ടുപഴുത്ത കനലിലൂടെ ഒരു അറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് വേഗത്തില്‍ നടക്കുകയോ ഓടുകയോ ചെയ്യുന്ന രീതിയാണ് ഫയര്‍ വോക്കിങ്. ഒരു വ്യക്തിയുടെ മനോബലം ശക്തി എന്നിവ അളക്കുന്നതിണോ ഒരാളിലുള്ള വിശ്വസ്തത പരീക്ഷിക്കുന്നത്തിനും പൗരാണിക കാലം മുതല്‍ ഈ രീതി പിന്തുടരുന്നുണ്ട്. ഈ പരിശീലനത്തിലൂടെ തടസങ്ങളുടെ മറനീങ്ങി വ്യക്തമായ ലക്ഷ്യബോധം വളര്‍ത്തിയെടുക്കാം. 650 ഡിഗ്രി സെല്‍ഷ്യസില്‍ ചുട്ടുപഴുപ്പിച്ച കല്‍ക്കരിയിലൂടെയുള്ള  നടത്തം വ്യക്തിത്വ വികസന പരിപാടികളില്‍ പ്രധാന ഇനമാണ്. ജീവിതത്തില്‍ ഒരിക്കല്‍പോലും തീയില്‍ നടന്ന് പരിചയമില്ലാത്ത ഒരാള്‍ക്ക് അതിന് സാധിക്കുന്നുണ്ടെങ്കില്‍ അറിയാത്ത മേഖലയില്‍ പോലും ധൈര്യസമേതം മുന്നിട്ടിറങ്ങിയാല്‍ ശോഭിക്കാന്‍ കഴിയും. ബ്രോക്കണ്‍ ഗ്ലാസ്സ് വോക്ക് അഥവാ കുപ്പിച്ചില്ലിലൂടെയുള്ള നടത്തം ഒരു വ്യക്തിയുടെ ഉള്ളില്‍ തളച്ചിട്ടിരിക്കുന്ന കഴിവുകള്‍ പുറത്തുകൊണ്ടുവരികയും പരിമിതികള്‍ തച്ചുടയ്ക്കുകയും ചെയ്യും.

സെലിബ്രിറ്റികളിലും ഇവ പരീക്ഷിച്ച് വിജയം കണ്ടിട്ടുണ്ട്. "ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്" എന്ന പരിപാടിക്കിടയില്‍ സുരാജ് വെഞ്ഞാറമ്മൂടിനെ കുപ്പിച്ചില്ലിലൂടെ നടത്തിയിരുന്നു. നടത്തത്തിനിടയില്‍ അവരുടെ മനസ്സില്‍ ഒരു ലക്ഷ്യം സെറ്റ് ചെയ്യുന്നതാണ് രീതി. ദേശീയ അവാര്‍ഡ് നേടുന്നതായിരുന്നു, ഞാന്‍ അദ്ദേഹത്തിന് മുന്‍പില്‍ നിര്‍ദ്ദേശിച്ച ഗോള്‍. അതുവരെ സീരിയസായ വേഷങ്ങള്‍ കൈകാര്യം ചെയ്യാതിരുന്ന ആ നടന്റെ ഉപബോധമനസ്സിന് അത്തരം വേഷങ്ങളും തനിക്ക് വഴങ്ങും എന്നുള്ള തിരിച്ചറിവ് പകരുന്നതാണ് ഈ പരിശീലനമുറയുടെ പ്രത്യേകത. ബ്രോക്കണ്‍ ഗ്ലാസ്സ് വോക്കിങ് നടത്തി ഏഴുമാസമായപ്പോള്‍ തന്നെ സുരാജ് എന്ന നടനെത്തേടി ദേശീയ പുരസ്കാരം എത്തി. ഉപബോധമനസിന്റെ ഇച്ഛാശക്തിയുടെ തീവ്രത പ്രപഞ്ച ശക്തിയുടെ ഒത്തുചേര്‍ന്നാണ് ഇത്തരം മാജിക് സംഭവിക്കുന്നത്.

പണ്ടുകാലത്ത് രാജാക്കന്മാര്‍  നായാട്ടിനു പോയിരുന്നത്  മനോബലം കൂട്ടുന്നതിന് വേണ്ടിയാണ്. വന്യജീവികളെ നേരിട്ടുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കരുത്ത് അവരുടെ മനസ്സ് നേടിയെടുത്തിരുന്നു. ഇത് മനസ്സില്‍ വച്ചുകൊണ്ടാണ്  സി ഇ ഒ  ട്രെയിനിങ്ങിനെത്തുന്നവരുടെ   കൈയില്‍ പാമ്പിനെ കൊടുത്തുകൊണ്ട് പുതിയൊരു രീതി പരീക്ഷിച്ചത്. തീരുമാനമെടുക്കാനുള്ള ശേഷി വര്‍ധിപ്പിക്കാനും ഉടനെ ഒരു തീരുമാനത്തില്‍ എത്തിച്ചേരാനും കഴിയുന്ന രീതിയില്‍ വ്യക്തികളെ മാറ്റാന്‍ ഈ പരിശീലനത്തിലൂടെ സാധിക്കും."  ട്രെയിനിങ്ങിലെ അനുഭവപരിചയമ മുന്‍നിര്‍ത്തി   കാലങ്ങളായി കൈമാറി വരുന്ന അറിവുകള്‍ മനസിനെ ഏതൊക്കെ രീതിയില്‍ പരുവപ്പെടുത്തുന്നു എന്ന് ജോബിന്‍.എസ്.കൊട്ടാരം വിശദീകരിച്ചു.

ദാമ്പത്യ തകര്‍ച്ച, മദ്യാസക്തി, വിഷാദരോഗം എന്നിങ്ങനെയുള്ള അവസ്ഥകളിലേക്ക് പലജീവിതങ്ങളും ചെന്നെത്തുന്നത് ആത്മവിശ്വാസത്തിന്റെ കുറവുകൊണ്ടാണ്. ചുറ്റുമുള്ള അവസ്ഥ എത്ര തന്നെ മോശമായാലും പുഞ്ചിരിയോടെ നേരിടുന്നവര്‍ക്കുള്ളതും ഇതേ ആത്മവിശ്വാസം തന്നെ. സന്തോഷകരമായ ജീവിതം നയിക്കാന്‍ വേണ്ട എല്ലാ ഘടകങ്ങളും ലോകത്തിലുണ്ടെന്ന് തിരിച്ചറിയുന്നവരുടെ കൈക്കുമ്പിളില്‍  വിജയം ഒതുങ്ങും. വിജയത്തേക്കാള്‍ ആവശ്യം സംതൃപ്തി നിറഞ്ഞ ജീവിതമാണ്. പ്രശ്‌നങ്ങളോടും പ്രതിസന്ധിയോടുമുള്ള ഒരു വ്യക്തിയുടെ മനോഭാവമാണ് സമാധാനം നിര്‍ണ്ണയിക്കുന്നത്. മികവില്‍ നിന്ന് മികവിലേക്കുള്ള പ്രയാണമാണ് ജീവിതം. മനസിന് ഭാരം ഇല്ലാതിരുന്നാല്‍ തന്നെ ആത്മവിശ്വാസം ഉടലെടുക്കും. ഭാവിയെക്കുറിച്ചുള്ള ആശങ്കമൂലം ഇപ്പോള്‍ മുന്‍പിലുള്ള സമയം  ആസ്വദിക്കാതെ നഷ്ടപ്പെടുത്തിക്കളയരുത്. വിദ്യാഭ്യാസം കുറവുള്ളര്‍ക്കുപോലും വിശാലമായ കാഴ്ചപ്പാടുണ്ടെങ്കില്‍ ഉന്നതവിജയം നേടിയെടുക്കാം.  

Jobin S.Kottaram contact no:94472 59402

ഒന്നും പേടിക്കേണ്ട (മീട്ടു റഹ്മത്ത് കലാം)ഒന്നും പേടിക്കേണ്ട (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക