Image

തരിഗാമിയെ കണ്ടെത്താന്‍ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിയുമായി യെചൂരി സുപ്രീം കോടതിയില്‍

Published on 24 August, 2019
 തരിഗാമിയെ കണ്ടെത്താന്‍ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിയുമായി യെചൂരി സുപ്രീം കോടതിയില്‍

കാശ്‌മീരില്‍ വീട്ടു തടങ്കലിലാക്കപ്പെട്ട സിപിഎം കേന്ദ്രകമ്മിറ്റിയംഗവും കുല്‍ഗാം എംഎല്‍എയുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമിക്ക്‌ എന്ത്‌ സംഭവിയ്‌ച്ചുവെന്ന്‌ അറിയാന്‍ പാര്‍ട്ടി നിയമനടപടിക്ക്‌. 

തരിഗാമിക്ക്‌ വേണ്ടി സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി സുപ്രീം കോടതിയില്‍ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി സമര്‍പ്പിച്ചു. കാശ്‌മീരില്‍ ഭരണഘടനയുടെ 370 ആം വകുപ്പ്‌ റദ്ദാകുന്നതിന്‌ മുന്‍പ്‌ തന്നെ തടങ്കലിലായ തരിഗാമിയെ കുറിച്ച്‌ ഇപ്പോള്‍ എവിടെയെന്ന്‌ വ്യക്തമായ വിവരമില്ല.

ദിവസങ്ങളായി കസ്റ്റഡിയില്‍ തുടരുന്നതരിഗാമിക്ക്‌ ഇന്ത്യ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ നിഷേധിച്ചിരിക്കുകയാണെന്ന്‌ സീതാറാം ചെയ്യൂരി സമര്‍പ്പിച്ച ഹേബിയസ്‌ കോര്‍പ്പസ്‌ ആരോപിക്കുന്നു. ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്‌തി, പ്രമുഖ നേതാവായ സാജിദ്‌ ലോണ്‍, കോണ്‍?ഗ്രസ്‌ നേതാവ്‌ ഉസ്‌മാന്‍ മജീദ്‌ എന്നിവക്കെതിരായ നടപടിക്ക്‌ പിന്നാലെയാണ്‌ യുസഫ്‌ തരിഗാമിയെയും കസ്റ്റഡിയിലെടുത്തത്‌. 

കാശ്‌മീരിലെ മുഖ്യാധാരാ രാഷ്ട്രീയ കക്ഷി നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഡല്‍ഹിയില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉള്‍പ്പെടെ അരങ്ങേറിയതിന്‌ പിന്നാലെയാണ്‌ സിപിഎമ്മിന്റെ നീക്കം.

ജമ്മു കാശ്‌മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ ക്ഷണം സ്വീകരിച്ച്‌ രാഹുല്‍ ഗാന്ധിക്കൊപ്പം സിതാറാം യെച്ചുരി ഉള്‍പ്പെടെ 9 പ്രതിപക്ഷ നേതാക്കള്‍ ഇന്ന്‌ സംസ്ഥാനത്ത്‌ എത്തുന്നതിന്‌ തൊട്ട്‌ മുന്‍പാണ്‌ നിയമ നടപടിയെന്നതും ശ്രദ്ധേയമാണ്‌. 

 ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്‌തതിന്‌ ശേഷം ജമ്മുവിലെത്തുന്ന പ്രതിപക്ഷ നേതാക്കളുടെ ആദ്യ സംഘമാണിത്‌. കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദ്‌, ആനന്ദ്‌ ശര്‍മ്മ, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ആര്‍ജെഡി നേതാവ്‌ മനോജ്‌ ഝാ തുടങ്ങിയവരും സംഘത്തിലുണ്ടാകും.

ജമ്മു കാശ്‌മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ 22 വര്‍ഷം തുടര്‍ച്ചയായി നിയമസഭയിലെത്തുന്ന സിപിഎം പ്രതിനിധിയാണ്‌, മുഹമ്മദ്‌ യൂസഫ്‌ തരിഗാമി. കശ്‌മീരിലെ സകല തീവ്രവാദ ഗ്രൂപ്പുകളുടെയും കണ്ണിലെ കരടാണ്‌ അദ്ദേഹമെന്നാണ്‌ പൊതുവെയുള്ള റിപ്പോര്‍ട്ട്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക