Image

സ്വന്തം ജീവന്‍ അവഗണിച്ചാണ്‌ ജോണ്‍സണ്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌, സര്‍ക്കാര്‍ കുടുംബത്തോടൊപ്പം ഉണ്ടാകും'; മുഖ്യമന്ത്രി

Published on 24 August, 2019
സ്വന്തം ജീവന്‍ അവഗണിച്ചാണ്‌ ജോണ്‍സണ്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌, സര്‍ക്കാര്‍ കുടുംബത്തോടൊപ്പം ഉണ്ടാകും'; മുഖ്യമന്ത്രി

തൃശ്ശൂര്‍: ആത്മഹത്യ ചെയ്യാനായി കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടയില്‍ മരണപ്പെട്ട ഗാര്‍ഡ്‌ ജോണ്‍സണിന്റെ മരണത്തില്‍ അനുശോചിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ ആണ്‌ അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്‌.

ലൈഫ്‌ ഗാര്‍ഡ്‌ ജോണ്‍സണ്‍ മരണപ്പെട്ട സംഭവം വേദനാജനകമാണെന്നും സ്വന്തം ജീവന്‍ അവഗണിച്ചാണ്‌ മറ്റൊരാളെ രക്ഷിക്കാന്‍ ജോണ്‍സണ്‍ സാഹസികമായി ശ്രമിച്ചതെന്നുമാണ്‌ മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചത്‌. സര്‍ക്കാര്‍ ജോണ്‍സണിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കുറിച്ചു.

പെണ്‍കുട്ടി കടലില്‍ ചാടുന്നത്‌ കണ്ട്‌ രക്ഷിക്കാന്‍ ജോണ്‍സണ്‍ കടലിലേക്ക്‌ ഓടിയിറങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ ജോണ്‍സന്‍ മറ്റ്‌ രണ്ടുപേരുടെ സഹായത്തോടെ രക്ഷിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട്‌ ജോണ്‍സണിന്‌പരിക്ക്‌ പറ്റി ബോധം നഷ്ടമാവുകയായിരുന്നു. 

തുടര്‍ന്ന്‌ ശക്തമായി അടിച്ച തിരമാലയില്‍ കാണാതായ ജോണ്‍സണിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ്‌ ലഭിച്ചത്‌. പത്ത്‌ വര്‍ഷത്തിലധികമായി ശംഖുമുഖത്ത്‌ താത്‌കാലിക ലൈഫ്‌ ഗാര്‍ഡായി ജോലി ചെയ്യുകയാണ്‌ ജോണ്‍സന്‍.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ശംഖുമുഖത്ത്‌ തിരയില്‍പ്പെട്ട യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ലൈഫ്‌ ഗാര്‍ഡ്‌ ജോണ്‍സണ്‍ മരണപ്പെട്ട സംഭവം വേദനാജനകമാണ്‌. സ്വന്തം ജീവന്‍ അവഗണിച്ചാണ്‌ മറ്റൊരാളെ രക്ഷിക്കാന്‍ ജോണ്‍സണ്‍ സാഹസികമായി ശ്രമിച്ചത്‌. ജോണ്‍സന്റെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക