കോട്ടയം: കുറ്റക്കാരായി കണ്ടെത്തിയതോടെ ശിക്ഷ കുറയ്ക്കാനുള്ള പ്രതികളുടെ തന്ത്രമാണ് കോടതിയിലെ വികാരപ്രകടനമെന്ന് കെവിന്റെ പിതാവ് ജോസഫ്. വിചാരണ വേളയില്‍ പ്രതികള്‍ പെരുമാറിയിരുന്നത് ഇതുപോലെയായിരുന്നില്ല.
അവരുടെ സ്വഭാവും ഇതുപോലെയായിരുന്നില്ല. കോടതിക്ക് ഇത് ബോധ്യമുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പ്രതികരിച്ചു.