Image

കെന്നഡി ക്ലബ്ബിലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

Published on 24 August, 2019
കെന്നഡി ക്ലബ്ബിലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കെന്നഡി ക്ലബ്ബ്. ശശി കുമാര്‍ നായകനായി എത്തിയ ചിത്രം ഇന്നലെ പ്രദര്‍ശനത്തിന് എത്തി. ചിത്രത്തിലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി. കബഡി പ്രമേയമായി എത്തുന്ന ചിത്രത്തില്‍ സൂരിയും,ഭാരതി രാജയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍ ശശികുമാര്‍ ഒരു കബഡി പരിശീലകനായിട്ടാണ് എത്തുന്നത്.


ഡി. എന്‍. തൈസരവണന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സൂരി നീതു, സൗമ്യ, മീനാക്ഷി, സൗന്ദര്യ, സ്മൃതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡി. ഇമ്മന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ജീനിയസ് എന്ന ചിത്രത്തിന് ശേഷം സുശീദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കെന്നഡി ക്ലബ്ബ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക