Image

മഠത്തില്‍ പൊലീസ് സുരക്ഷ വേണമെന്നു സിസ്റ്റര്‍ ലൂസി കളപ്പുര

Published on 24 August, 2019
മഠത്തില്‍ പൊലീസ് സുരക്ഷ വേണമെന്നു സിസ്റ്റര്‍ ലൂസി കളപ്പുര
കല്‍പറ്റ: മഠത്തില്‍ ദേഹോപദ്രവത്തിന് സാധ്യതയുണ്ടെന്നും അതിനാല്‍ മഠത്തില്‍ പൊലീസ് സുരക്ഷ വേണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര മാധ്യമ അഭിമുഖത്തില്‍

ഇതേ സമയം ഫാദര്‍ നോബിള്‍ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയതും മഠത്തില്‍ പൂട്ടിയിട്ടതും ചൂണ്ടിക്കാട്ടി വെള്ളമുണ്ട പൊലീസില്‍ സിസ്റ്റര്‍ ലൂസി നല്കിയ പരാതികള്‍ പിന്‍വലിക്കണമെന്ന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്.സി.സി) ആവശ്യപ്പെട്ടു

സിസ്റ്റര്‍ ലൂസി മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും എഫ്.സി.സി നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.

കേസും ആരോപണങ്ങളും സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ്. സംഭവത്തില്‍ സിസ്റ്റര്‍ ലൂസി വിശദീകരണം നല്‍കണം. സഭയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ മഠത്തില്‍ നിന്ന് പുറത്താക്കുമെന്നും കത്തില്‍ പറയുന്നു.

സിസ്റ്റര്‍ ലൂസിയെ പുറത്താക്കുന്നത് ബിഷപ്പ് ഫ്രാങ്കോക്കെതിരെ സമരം ചെയ്തതിനല്ല. മറ്റ് ചില തെറ്റുകളാണ് അവര്‍ ചെയ്തത്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കും. മഠത്തില്‍ തന്നിഷ്ട പ്രകാരം ജീവിക്കാമെന്ന് കരുതരുത്. പരാതി പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ മഠത്തില്‍ തുടരാം.

സിസ്റ്റര്‍ ലൂസിയെ മാനന്തവാടി രൂപതയിലെ പി.ആര്‍.ഒ സംഘാംഗം ഫാദര്‍ നോബിള്‍ പാറക്കല്‍ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. സിസ്റ്റര്‍ക്കെതിരെ നോബിള്‍ യൂട്യൂബില്‍ വിഡിയോ അപ് ലോഡ് ചെയ്തത് തെറ്റായി കാണുന്നില്ല. കന്യാസ്ത്രീകളുടെ സുരക്ഷാ പ്രശ്‌നമാണ് ചൂണ്ടിക്കാണിച്ചതെന്നും കത്തില്‍ വിശദീകരിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക