Image

ലഷ്കര്‍ ബന്ധം: കൊടുങ്ങല്ലൂര്‍ സ്വദേശി കേരള പോലീസിന്റെ കസ്റ്റഡിയില്‍

Published on 24 August, 2019
ലഷ്കര്‍  ബന്ധം: കൊടുങ്ങല്ലൂര്‍ സ്വദേശി കേരള പോലീസിന്റെ കസ്റ്റഡിയില്‍
കൊച്ചി: ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടന്ന ആറ് ലഷ്കറെ ത്വയിബ തീവ്രവാദികളുടെ കാരിയറായി പ്രവര്‍ത്തിക്കുന്നെന്ന് സംശയിക്കുന്ന മലയാളിയായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളത്തെ കോടതിയില്‍ ഹാജരാവാന്‍ എത്തിയപ്പോഴാണ് അബ്ദുള്‍ റഹീമിനെ പെലീസ് കസ്റ്റഡിയില്‍ എടുത്തത്. തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ഇയാളെ പൊലീസ് തെരയുകയായിരുന്നു. ബഹ്‌റൈനില്‍ നിന്നും രണ്ട് ദിവസം മുമ്പാണ് അബ്ദുള്‍ ഖാദര്‍ റഹീം കൊച്ചിയില്‍ എത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു ഒരു സ്ത്രീയെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

അബ്ദുള്‍ ഖാദറിന്റെ ചിത്രം തമിഴ്‌നാട് പൊലീസിന് ലഭിച്ചിരുന്നു. കുറേക്കാലം ബഹ്‌റൈനില്‍ ബിസിസ് ചെയ്തിരുന്ന ഇയാള്‍ കച്ചവടം പൊളിഞ്ഞപ്പോള്‍ അവിടെനിന്ന് അപ്രത്യക്ഷനാവുകയായിരുന്നു എന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍. സാമ്പത്തിക ബാധ്യതകളില്‍പ്പെട്ട റഹിം ഒരു മാസം മുമ്പ് എറണാകുളത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വര്‍ക് ഷോപ്പ് നടത്തി പൊളിഞ്ഞ റഹിം വീണ്ടും ബഹ്‌റൈനിലേക്ക് പോവുകയായിരുന്നത്രേ. എന്നാല്‍ ദുബായിലേക്കു പോകുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. ആരുമായും അധികം അടുക്കാത്ത പ്രകൃതക്കാരനായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു.

മൂന്നു ദിവസം മുമ്പ് ഇയാള്‍ പിതാവുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ അടുത്ത ദിവസം നാട്ടിലേക്കു വരുന്നതായി പറഞ്ഞിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാല്‍ കുടുംബാംഗങ്ങളുമായി ഇയാള്‍ നല്ല അടുപ്പത്തിലായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക