Image

അവിഹിതബന്ധം ആരോപിച്ച് യുവതിയെ തല മുണ്ഡനംചെയ്ത് നടത്തി; കാട്ടില്‍ ഉപേക്ഷിച്ചു

Published on 24 August, 2019
അവിഹിതബന്ധം ആരോപിച്ച് യുവതിയെ തല മുണ്ഡനംചെയ്ത് നടത്തി; കാട്ടില്‍ ഉപേക്ഷിച്ചു


ബാലസോര്‍ (ഒഡിഷ): ഭര്‍ത്തൃസഹോദരനുമായി അവിഹിതബന്ധം ആരോപിച്ച് യുവതിയെ തല മുണ്ഡനം ചെയ്ത് നടുറോഡിലൂടെ നടത്തിച്ചു. ഒഡിഷയിലെ ബാലസോറിലാണ് സംഭവം.

സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ രണ്ട് സ്ത്രീകളടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ആറംഗ സംഘം യുവതിയുടെ തല മുണ്ഡനം ചെയ്ത് നടത്തിയശേഷം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെനിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്നാണ് പിതാവ് പോലീസിന് പരാതി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക