Image

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ കണ്ണൂര്‍ കളക്ടര്‍

Published on 24 August, 2019
മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ കണ്ണൂര്‍ കളക്ടര്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങിനിടയിലെ വീഡിയോ ദൃശ്യം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന് കണ്ണൂര്‍ കളക്ടര്‍ ടി.വി സുഭാഷ്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങിനിടയിലെ ദൃശ്യമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അറ്റടപ്പ സ്വദേശിയായ സ്ത്രീയാണ് വേദിയില്‍ കയറി മുഖ്യമന്ത്രിയോട് സംസാരിച്ചത്. അദ്ദേഹത്തിന്റെ കൈപിടിച്ച് സംസാരിക്കുന്നതിനിടെ അവര്‍ പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. അപ്പോള്‍ മുഖ്യമന്ത്രി പിടിവിടുവിക്കാന്‍ ശ്രമിക്കുകയും സദസില്‍ പോയി ഇരിക്കാന്‍ പറയുകയും ചെയ്തു. എന്നാല്‍ അവര്‍, അതിന് കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തട്ടിത്തെറിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. എന്നിട്ടും അവരെ സദസില്‍ കൊണ്ടുപോയി ഇരുത്താനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതെന്നും കളക്ടര്‍ വിശദീകരിക്കുന്നു. അവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരമെന്നും നേരത്തെ മറ്റ് പല പ്രമുഖരും പങ്കെടുത്ത പരിപാടികളില്‍ അവര്‍ ഇത്തരത്തില്‍ പെരുമാറിയിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും കളക്ടര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക