Image

ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ചര്‍ച്ചില്‍എട്ടു നോമ്പ്: മോര്‍ തീത്തോസ്, മോര്‍ സില്‍വാനോസ് പങ്കെടുക്കും

Published on 24 August, 2019
 ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ചര്‍ച്ചില്‍എട്ടു നോമ്പ്: മോര്‍ തീത്തോസ്, മോര്‍ സില്‍വാനോസ് പങ്കെടുക്കും
ന്യു ജെഴ്‌സി: ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എട്ടു നോമ്പാചരണവും ശ്രേഷ്ട ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഓര്‍മ്മയാചരണവുംഓഗസ്റ്റ് 31 ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച വരെ ഭക്തിപൂര്‍വം നടത്തുന്നു.

അഭിവന്ദ്യ എല്‍ദോ മോര്‍ തീത്തോസ്, അഭിവന്ദ്യ അയൂബ് മോര്‍ സില്വനോസ് എന്നീ തിരുമേനിമാരും പങ്കെടുക്കും. പ്രശസ്ത വചന ശുശ്രൂഷകനായ വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയുടെ വചന ശുശ്രൂഷയും ധാനവും എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കും.

പ്രാര്‍ഥനക്കും ധ്യാനത്തിനും എല്ലാ ദിവസവും ദേവേലായത്തില്‍ കഴിയുവാന്‍ സൗകര്യം ഉണ്ടായിരിക്കും. ഉച്ചനമസ്‌കാരത്തെത്തുടര്‍ന്ന് വി. ദൈവ മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും ഉണ്ടായിരിക്കും.

ധ്യാനത്തിലും ദിവ്യകര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും വികാരി ഫാ. ഡോ. പോള്‍ ടി. പറമ്പത്ത് ക്ഷണിച്ചു.

ഓഗസ്റ്റ് 31 രാവിലെ 8 മണി: വി. കുര്‍ബാന: അഭിവന്ദ്യ എല്‍ദോ മോര്‍ തേത്തോസ് തിരുമേനി; 11 മണി: ധ്യാനം, ഉച്ച നമസ്‌കാരം; 7 മണി: ഗാന ശുശ്രൂഷ. 7:30 ധ്യാന പ്രസംഗം
സെപ്റ്റംബര്‍ 1 ഞായര്‍: രാവിലെ 9:30 വി. കുര്‍ബാന-വെരി റവ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ; 11 മണി, വൈകിട്ട് 7:30 ധ്യാനം
സെപ്റ്റംബര്‍ 2 തിങ്കള്‍: രാവിലെ 9:30 വി. കുര്‍ബാന-ഫാ. വര്‍ഗീസ് പോള്‍; 11 മണി,വൈകിട്ട് 7:30 ധ്യാനം
സെപ്റ്റംബര്‍ 3 ചൊവ്വ: രാവിലെ 7:30 വി. കുര്‍ബാന-ഫാ. വിവേക് ജി. അലക്‌സ്; 9 മണി, വൈകിട്ട് 7:30 ധ്യാനം
സെപ്റ്റംബര്‍ 4 ബുധന്‍ രാവിലെ 7:30: വി. കുര്‍ബാന-ഫാ. സിബി ഏബ്രഹാം. 9 മണി, വൈകിട്ട് 7:30: ധ്യാനം
സെപ്റ്റംബര്‍ 5 വ്യാഴം: രാവിലെ 7:30 വി. കുര്‍ബാന-ഫാ. മത്തായി പുതുകുന്നത്ത്. 9 മണി, വൈകിട്ട് 7:30 ധ്യാനം
സെപ്റ്റംബര്‍ 6 വെള്ളി: രാവിലെ 7:30 വി. കുര്‍ബാന-ഫാ. ഷെറില്‍ മത്തായി. 9 മണി, വൈകിട്ട് 7:30: ധ്യാനം
സെപ്റ്റംബര്‍ 7 ശനി: വി. ദൈവമാതാവിന്റെ ജനന പെരുന്നാള്‍. 9:30 വി. കുര്‍ബാന-അഭിവന്ദ്യ അയൂബ് മോര്‍ സില്വാനോസ് തിരുമേനി. തുടര്‍ന്ന് റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്
സെപ്റ്റംബര്‍ 8 ഞായര്‍: രാവിലെ 9:30 വി. കുര്‍ബാന: വെരി റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ
 ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ചര്‍ച്ചില്‍എട്ടു നോമ്പ്: മോര്‍ തീത്തോസ്, മോര്‍ സില്‍വാനോസ് പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക