Image

സംസ്ഥാനത്ത് തിരച്ചില്‍ തുടരുന്നു: അതിര്‍ത്തിയില്‍ പരിശോധന

Published on 24 August, 2019
സംസ്ഥാനത്ത് തിരച്ചില്‍ തുടരുന്നു: അതിര്‍ത്തിയില്‍ പരിശോധന
കോയമ്പത്തൂര്‍  ശ്രീലങ്കയില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് 6 ലഷ്കറെ തയിബ ഭീകരര്‍ എത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു കോയമ്പത്തൂരില്‍ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട്ടും ഏതാനും പേരെ ചോദ്യം ചെയ്തു. കേരളത്തില്‍ 3 പേര്‍ കസ്റ്റഡിയിലുള്ളതായി തിരുവനന്തപുരം റിപ്പോര്‍ട്ടില്‍ പറയുന്നു.

കോയമ്പത്തൂര്‍ അടക്കം തമിഴ്‌നാട്ടിലെ നഗരങ്ങളില്‍ കനത്ത ജാഗ്രത തുടരുന്നു. മേട്ടുപ്പാളയത്ത് തമിഴ്‌നാട് കമാന്‍ഡോ സേനാംഗങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തി. തമിഴ്‌നാട്ടിലേക്കു വിവിധ ആവശ്യങ്ങള്‍ക്കു പോകുന്നവര്‍ കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ കരുതണമെന്നു പൊലീസ് നിര്‍ദേശം നല്‍കി. വ്യവസായ നഗരമായ തിരുപ്പൂരില്‍ മറ്റു നാട്ടുകാരുടെ പാസ്‌പോര്‍ട്ട് രേഖകള്‍ പരിശോധിക്കുന്നുണ്ട്.

കേരളത്തില്‍ 2–ാം ദിവസവും വ്യാപകമായ തിരച്ചില്‍ നടത്തി. ചിലര്‍ പൊലീസ് നിരീക്ഷണത്തിലാണ്. പ്രധാന ആരാധനാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രത്യേക സുരക്ഷയുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക