Image

ഫ്ളോറിഡയില്‍ നിര്യാതയായ സാലി ഡാനിയേലിന്റെ സംസ്‌ക്കാരം ശനിയാഴ്ച

ജീമോന്‍ റാന്നി Published on 24 August, 2019
ഫ്ളോറിഡയില്‍ നിര്യാതയായ സാലി ഡാനിയേലിന്റെ സംസ്‌ക്കാരം ശനിയാഴ്ച
ടാമ്പാ: പൊന്‍കുന്നം ഇലഞ്ഞിമറ്റത്തില്‍ ഡാനിയേല്‍ അബ്രഹാമിന്റെ ( അപ്പു) ഭാര്യ സാലി ഡാനിയേല്‍ (61) ഫ്‌ലോറിഡയിലെ ടാമ്പയില്‍ നിര്യാതയായി. പരേത കുഴിക്കാല ചിറമണ്ണില്‍ ചിറക്കരോട്ടു സാറാമ്മ വര്‍ഗീസിന്റെയും (ടാമ്പാ) പരേതനായ സി.ജി. വര്‍ഗീസിന്റെയും മകളാണ്.

മക്കള്‍ : കരോളിന്‍ കുര്യന്‍ (ടാമ്പാ), ഏബ്രഹാം ഡാനിയേല്‍ (എബി -ഹൂസ്റ്റണ്‍)
മരുമക്കള്‍ : ടോം കുര്യന്‍ (ടാമ്പാ), കൃപ ഡാനിയേല്‍ (ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍ : സെയ്റ, ക്രിസ്റ്റിയന്‍, സയാന്‍
സഹോദരങ്ങള്‍ : സൂസന്‍ ജോസഫ് (ലേക്ക് ലാന്‍ഡ്, ഫ്‌ലോറിഡ) മാത്യു വര്‍ഗീസ് (സണ്ണി - ടാമ്പാ)

ടാമ്പാ സെന്റ് മാര്‍ക്‌സ് മാര്‍ത്തോമാ ഇടവകയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. കഴിഞ്ഞ 18 വര്‍ഷങ്ങളായി ഫ്‌ലോറിഡ ബ്രാന്‍ടനില്‍ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു. അതിനു മുമ്പ് 25 വര്‍ഷങ്ങളോളം കുടുംബസമേതം ഖത്തറിലായിരുന്നു..

പൊതുദര്‍ശനം : ഓഗസ്റ്റ് 30-നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെ - സെന്റ് മാര്‍ക്‌സ് മാര്‍ത്തോമാ ദേവാലയത്തില്‍ (11029, Davis Road, Tampa, FL 33637)

സംസ്‌കാര ശുശ്രൂഷകള്‍ - ഓഗസ്റ്റ് 31-നു ശനിയാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ 2 വരെ - സെന്റ് മാര്‍ക്‌സ് മാര്‍ത്തോമാ ദേവാലയത്തില്‍ (11029, Davis Road, Tampa, FL 33637)

തുടര്‍ന്ന് ബ്രാണ്ടന്‍ ഹില്‍സ്ബറോ മെമ്മോറിയല്‍ സെമിത്തേരിയില്‍ ( 2323, W. Brandon Blivd, Brnadon, FL 33511) മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം https://thoolika.us/live ല്‍ ഉണ്ടായിരിക്കുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക്; മാത്യു വര്‍ഗീസ് (സണ്ണി) - 813 244 0902
ആലിസ് ജോണ്‍ -254 718 9663

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക