Image

ഒരു മില്ല്യണ്‍ യൂട്യൂബ് വ്യൂസുമായി 'ലൗ ആക്ഷന്‍ ഡ്രാമ'യുടെ ടീസര്‍ തരംഗമാകുന്നു

Published on 25 August, 2019
ഒരു മില്ല്യണ്‍ യൂട്യൂബ് വ്യൂസുമായി 'ലൗ ആക്ഷന്‍ ഡ്രാമ'യുടെ ടീസര്‍ തരംഗമാകുന്നു

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളിയും നയന്‍താരയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ ഒരു മില്ല്യണ്‍ യൂട്യൂബ് വ്യൂസുമായി തരംഗമാകുന്നു. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ചിത്രത്തില്‍ തളത്തില്‍ ദിനേശനായി നിവിന്‍ പോളി എത്തുമ്ബോള്‍ നയന്‍താര ശോഭയായി എത്തുന്നു.


മോഹന്‍ ലാലിന്‍റെയും പ്രണവ് മോഹന്‍ലാലിന്‍റെയും ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. 1989ല്‍ ശ്രീനിവാസന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച്‌ പുറത്തിറങ്ങിയ ചിത്രമാണ് വടക്കു നോക്കിയന്ത്രം. അതിലെ കഥാപാത്രങ്ങളാണ് തളത്തില്‍ ദിനേശനും ശോഭയും. ദിനേശനായി ശ്രീനിവാസന്‍ എത്തിയപ്പോള്‍ പാര്‍വതി ആയിരുന്നു ദിനേശന്‍റെ ഭാര്യയായ ശോഭയായി എത്തിയത്.


ശ്രീനിവാസന്‍റെ ഇളയപുത്രന്‍ ധ്യാന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്ബോള്‍ അച്ഛന്‍റെ സിനിമയിലെ കഥാപാത്രങ്ങളുടെ പേരു മാത്രമേ പഴയതായിട്ടുള്ളൂ. അജു വര്‍ഗീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഒരു കൂട്ടുകെട്ട് ഒമ്ബതു വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലര്‍വാടി ആര്‍ട്സ് ക്ലബ് സിനിമയില്‍ ഭാഗമായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്ബോല്‍ എന്നിവരാണ് വീണ്ടും ഒന്നിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക