Image

2019 ഇമലയാളി സാഹിത്യ അവാര്‍ഡുകള്‍ (എഴുത്തുകാരുടെ ശ്രദ്ധയ്ക്ക്)

Published on 25 August, 2019
2019 ഇമലയാളി സാഹിത്യ അവാര്‍ഡുകള്‍ (എഴുത്തുകാരുടെ ശ്രദ്ധയ്ക്ക്)
അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കായി ഇ മലയാളി പ്രതിവര്‍ഷം നല്‍കാറുള്ള അവാര്‍ഡിനര്‍ഹരാകുവാന്‍ എഴുത്തുകാര്‍ അവരുടെ രചനകള്‍ അയച്ചുകൊണ്ടിരിക്കുക.  2019 ലെ അവാര്‍ഡു വിവരങ്ങള്‍ 2020 ജനുവരിമാസത്തില്‍ പ്രസിദ്ധം ചെയ്യും.  2019 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിക്കുന്ന രചനകളാണ് അവാര്‍ഡിനായി പരിഗണിക്കുക.  കഥ, കവിത, ലേഖനം, ജനപ്രിയ എഴുത്തുകാരന്‍,എന്നീ അവാര്‍ഡുകള്‍ക്ക് പുറമെ പ്രത്യേക അംഗീകാരങ്ങളും ബഹുമതികളും പരിഗണിക്കുന്നതാണ്.

ഈ വര്‍ഷം ഇ മലയാളിയില്‍ എഴുതുന്ന എല്ലാ എഴുത്തുകാരെയും (അമേരിക്കന്‍ മലയാളി എഴുത്തുകാരെ മാത്രമല്ല) അവരുടെ രചനയുടെ അടിസ്ഥാനത്തില്‍ അവാര്‍ഡുകള്‍ക്കായി പരിഗണിക്കാന്‍ പത്രാധിപസമിതി ആലോചിക്കുന്നുണ്ട്.

എല്ലാ എഴുത്തുകാരും അവരുടെ നല്ല രചനകള്‍ അയച്ചുതന്ന് ഈ സംരംഭം വിജയിപ്പിക്കുക.

സ്‌നേഹത്തോടെ
പ്രവര്‍ത്തനസമിതി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക