നീനാ : (കൗണ്ടി ടിപ്പററി ) സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ഇത്തവണ വിപുലമായ പരിപാടികളോടെയാണ് നീനാ കൈരളി അണിയിച്ചൊരുക്കിയിരിക്കുന്നത്.ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന വിവിധ ആഘോഷ പരിപാടികളുടെ ഭാഗമായി നാല് ടീമുകളായി തിരിഞ്ഞ് അത്യന്തം വാശിയേറിയ മത്സരങ്ങള്‍ക്കാണ് ഇത്തവണ നീന സാക്ഷ്യം വഹിക്കുന്നത്.
ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഓഗസ്റ്റ് 17 നു നടന്ന ആന്വല്‍ സ്പോര്‍ട്സ് ഡേയും ഫാമിലി നൈറ്റും നീനാ ഒളിമ്പിക് അത്ലറ്റിക് സ്റ്റേഡിയത്തിലും റഗ്ബി ഗ്രൗണ്ടിലും സംഘടിപ്പിച്ചു. വടംവലി, തീറ്റ മത്സരം, ക്വിസ് മത്സരം, പെനാല്‍റ്റി ഷൂട്ടൗട്ട്, ഫുട്ബോള്‍, ചാക്കിലോട്ടം തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി മത്സരങ്ങള്‍ അരങ്ങേറി.
നാല് ടീമിലെ അംഗങ്ങളും അത്യന്തം വാശിയോടെ എത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരേസമയം കളിക്കളം ഐക്യത്തിന്റെയും വാശിയേറിയ പോരാട്ടങ്ങളുടെയും വേദിയായി മാറുകയായിരുന്നു . കുട്ടികളും മുതിര്‍ന്നവരും തങ്ങളുടെയും ടീമിന്റേയും പേരുകള്‍ തുന്നിച്ചേര്‍ത്ത ജേഴ്സിയുമായി അണിനിരന്നു. സ്പോര്‍ട്സ് ഡേയോടനുബന്ധിച്ച് സമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു.
സെപ്റ്റംബര്‍ 14 ന് നീനാ സ്കൗട്ട് ഹാളിലാണ് ഓണാഘോഷങ്ങളും കലാപരിപാടികളും ഓണസദ്യയും.
നീനാ കൈരളിയുടെ 2018’19 വര്‍ഷത്തെ കമ്മിറ്റി അംഗങ്ങളായ ജോമി ജോസഫ്, ഷിന്റോ ജോസ്, രാജേഷ് അബ്രാഹം, നിഷ ജിന്സണ്, ജോസ്മി ജെനില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നു.
റിപ്പോര്‍ട്ട്:ജയ്സണ്‍ കിഴക്കയില്‍