Image

ഉഷ്ണക്കാറ്റ് വിതച്ചവര്‍ ( ചെറുനോവല്‍-1: സാംസി കൊടുമണ്‍)

Published on 26 August, 2019
ഉഷ്ണക്കാറ്റ് വിതച്ചവര്‍ ( ചെറുനോവല്‍-1: സാംസി കൊടുമണ്‍)
മീനു ജനിച്ച ഗ്രാമത്തില്‍ അധികം പേരും കഥയില്ലാത്തവരായിരുന്നു. എന്നാല്‍ മീനുവിന്റെ ജനനം തന്നെ ഒരു വലിയ കടങ്കഥയായിരുന്നു. അച്ഛനെ മീനു കണ്ടിട്ടില്ല. അച്ഛനെവിടെയെന്നു ചോദിച്ചാല്‍ മനുവിന്റെ അമ്മ പടിഞ്ഞാറെ ആകാശത്തേç നോക്കി വെറുതെ നെടുവീര്‍പ്പിടും. അമ്മയുടെ മൗനം അവള്‍ക്ക് സഹിക്കാവതല്ല. അവള്‍ മൂക്കുചീറ്റി പാവാടയില്‍ തുടച്ച്, എങ്ങോട്ടെങ്കിലും ഓടി മറയും. പിന്നിട് അവള്‍ പലപ്പോഴായി കേട്ടു, അയലത്തെ ആശാരിച്ചെറുക്കനെ അമ്മയുടെ ആങ്ങളമാര്‍ തല്ലിച്ചതച്ച് എങ്ങോട്ടൊ ഓടിച്ച കഥകള്‍.
 
തൊടിയില്‍ മണ്ണപ്പം ചുട്ടും അണ്ണാന്റെ പുറകെ ചാടിക്കളിച്ചും അവളുടെ ബാല്യത്തിന്റെ നൊമ്പരങ്ങളെ അവള്‍ ആര്‍ഭാടമാക്കി. തന്നെക്കാള്‍ രണ്ടു മൂന്നു വയസുമാത്രം പ്രായക്കൂടുതളുള്ള അയല്ക്കാരനായ അനന്തനായിരുന്നു അവളുടെ ഒരേ ഒരു കൂട്ട്. ആറാംക്ലാസ്സില്‍ പഠിക്കുന്ന അവള്‍ക്ക് പിന്നാലെ ഒരുനാള്‍ ഒരു പറ്റം ആണ്‍കുട്ടികള്‍ പാടി. “അരീം തിന്ന് ആശാരിച്ചിയേയും കടിച്ചു, എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ്.’ എന്നിട്ടവര്‍ കൂട്ടമായി ചിരിക്കുന്നു. മീനുവിë കരച്ചില്‍ വന്നു. അതവളെ കളിയാക്കി പാടിയതാണന്നവള്‍ക്കറിയാമായിരുന്നു. അന്നവള്‍ പുസ്തകക്കെട്ട് പുരയുടെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു. പിന്നതില്‍ തൊട്ടിട്ടില്ല.
 
പഠിച്ച് വളരാന്‍ സ്കൂളിലേക്കയച്ചവളുടെമേല്‍ പണിതുയര്‍ത്തിയ ആശകളാണവള്‍ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നതെന്ന തിരിച്ചറിവില്‍, അവളുടെ അമ്മ ശൂന്യമായ കണ്ണുകളുമായി അവളെ തുറിച്ചുനോക്കി വിതുമ്പി. മീനു അമ്മയെ അവഗണിച്ചു. അവളുടെ ലോകത്തു കെട്ടുപാടുകള്‍ ഇല്ലാതെയായി. നെല്‍പ്പാടങ്ങളോടെ ചേര്‍ന്നു കിടക്കുന്ന പുരയിടത്തിലെ പറങ്കിമാവുകളും, മുവാണ്ടന്‍ മാവുകളും അവളുടെ ഏകാന്തതയിലെ കൂട്ടുകാരായി. നെല്‍പ്പാടങ്ങളില്‍ നിìം വിശിയടിക്കുന്ന കാറ്റില്‍, തട്ടാന്‍ ഉലയില്‍ ഊതിക്കാച്ചുന്ന പൊന്നു പോലെ അവള്‍ രൂപപ്പെട്ടുകൊണ്ടിരുന്നു. കാറ്റില്‍ ഞെട്ടറ്റുവീഴുന്ന കശുവണ്ടിയും, മാമ്പഴവും ഒക്കെ കൂട്ടി അവള്‍ സ്കൂളില്‍നിന്നും വരുന്ന അനന്തനായി കാത്തു. യുദ്ധവീരന്മാരായ രാജാക്കന്മാêടെയും, യുദ്ധങ്ങളുടെയും കഥ, കടല്‍ കുടിച്ചു വറ്റിച്ച സന്ന്യാസിയുടെ കഥ ഒക്കെ കേള്‍ക്കുമ്പോള്‍ അവള്‍ അനന്തനെ ആരാധനയോടെ നോക്കും. അവളുടെ കണ്ണുകള്‍ വികസിക്കും. നുണçഴികള്‍ വിടരും. പെരുന്തച്ചന്റെ പിഴക്കാത്ത അളവുകളാല്‍ വാര്‍ത്തെടുക്കപ്പെട്ടവള്‍ സുന്ദരിയായി വളര്‍ന്നു.
 
അവളുടെ അമ്മ ദേവകി1 മകളുടെ വളര്‍ച്ചെയെ ഭീതിയോടെ നോക്കി. അവരുടെ ഉള്ളില്‍ തേനീച്ച കൂട്ടങ്ങള്‍ ഇരമ്പി. വളര്‍ന്നു വരുന്ന മകളുടെ മുഖം ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു. നൊമ്പരങ്ങളുടെയും വേദനകളുടെയും ഓര്‍മ്മകള്‍. മീനുവിന്റെ പ്രകാശിçന്ന കണ്ണുകള്‍ ... പണ്ട്  തുപോലെ പ്രകാശിçന്ന രണ്ടു കണ്ണുകളെ പ്രതിരോധിക്കാനാകാതെ, ആ കാന്തിവലയത്തില്‍ അകപ്പെട്ട്, അനുരാഗത്തിന്റെ പ്രളയത്തില്‍ നീന്തിത്തുടിച്ച നാളുകള്‍, ഓര്‍മ്മകളില്‍ കരിന്തേളിനെപ്പോലെ ഇഴയുന്നു. ഒരു നെടുവീര്‍പ്പോടെ ദേവിക ഓര്‍ത്തു. എന്നും തനിക്ക് ചുറ്റും പ്രളയമാണല്ലോ. കൗമാരത്തിലെ പ്രണയപ്രളയത്തില്‍ എന്തൊക്കയോ നേടിയെന്നു സന്തോഷിച്ചപ്പോഴേയ്ക്കും, ആങ്ങളമാരുടെ അഭിമാനം എന്ന പഴത്തുണി തലയില്‍ കെട്ടി അവര്‍ ആ തിളങ്ങുന്ന കണ്ണുകാരനെ മൃഗീയമായി തല്ലിച്ചതച്ച്, ഭയത്തിന്റെ താഴ്‌വാരങ്ങളിലെവിടെയോ ഒളിപ്പിച്ചു. തന്റെ സന്ധിബന്ധങ്ങളിലെ നീര്‍ക്കെട്ട് ഇറങ്ങി താന്‍ ഓര്‍മ്മകളിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും അവര്‍ തന്നെ വേലിക്കെട്ടില്‍ തളച്ചിരുന്നു. ബന്ധങ്ങള്‍ ശിഥിലമാകവെ, വീരശ്യം കാട്ടിയ ആങ്ങളമാര്‍ സ്വന്തം താവളങ്ങള്‍ തേടിപ്പോയി. പിഴച്ചു പെറ്റവള്‍ക്ക് ആശ്രയം സ്വന്തം വിധി. ഭാഗം കിട്ടിയ ഇരുപതു സെന്റും അച്ഛനില്ലാത്ത കുഞ്ഞുമായി ജീവിതം ആരംഭിക്കുമ്പോള്‍, എവിടേയും പ്രളയമായിരുന്നു. കുടുംബത്തിന് പേരുദോഷം വരുത്തിയവളെ അമ്മ ദയനീയമായി നോക്കും എങ്കിലും ആ നോട്ടത്തില്‍ കരുണയുടെ കണികകള്‍ ഉണ്ടായിരുന്നു. അധികം കാലം അമ്മയ്ക്ക് പിഴച്ചവളുടെ അമ്മ എന്ന പേരും പേറി കഴിയേണ്ടിവന്നില്ല. അവര്‍ മകളേക്കുറിച്ചുള്ള വേദനയുമായി അഗ്നിയില്‍ ലയിച്ചു. അച്ഛന്‍ വളരെ മുമ്പേ തറവാട്ടു കാരണവരുടെ പ്രൗഡിയോടുകുടിത്തന്നെ കളം ഒഴിഞ്ഞിരുന്നു.

  ദേവകിയുടെ ഇêപതു സെന്റിനോടെ ചേര്‍ന്നു കിടക്കുന്നത് അയല്‍ക്കാരന്‍ കുട്ടിമാപ്പിളയുടേതാണ്. അമ്പതുകള്‍ ഇറങ്ങുന്ന, അധികം, ഉയരമില്ലാത്ത കറുത്തു തടിച്ച കുട്ടിമാപ്പിള, ഒറ്റത്തോര്‍ത്തുമുടുത്ത് വെയിലും മഴയും വകവെയ്ക്കാതെ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കുും. പരോപകാരിയും നല്ലവനുമാണ് കുട്ടിമാപ്പിള. എന്നാലും ദേവകിയുടെ ഇരുപതുസെന്റ് വെട്ടും കിളയുമില്ലാതെ കിടക്കുന്നതില്‍ അയാള്‍ക്ക് ആശങ്കയുണ്ടായിരുന്നു. അയാള്‍ സ്വയം പറയും, ഏതു ഭൂമിയും ഇങ്ങനെ കിടന്നാല്‍ അധികം കഴിയാതെ മരുഭൂമിയായിപ്പൊകത്തില്ലെ. കൊച്ചിനോടൊന്നു പറയണം അയാള്‍ ഓര്‍ക്കും.
 
പ്രളയം പിന്നേയും അവള്‍ക്ക് പിന്നാലെയായിരുന്നു. മീനുവിë മൂന്നുവയസ്സായതെയുള്ളു. രാത്രിയില്‍ തുടങ്ങിയ പനിയാണ്. തുളസിയിലവെള്ളം വെന്തു കൊടുത്തു. നെറ്റിയില്‍ തുണി നനച്ചിട്ടു. എന്നിട്ടും ഒട്ടും കുറയുന്നില്ല, ഉള്ളില്‍ വല്ലാത്ത വേവലാധിയുമായി ദേവകി മുറ്റത്തേക്കിറങ്ങി. കുട്ടിമാപ്പിള എവിടെയോ പോകാനുള്ള പുറപ്പാടിലാണ്. എന്തൊ തെങ്ങിന്‍ മണ്ടയില്‍ പുതുതായി കണ്ടതുപോലെ മേലോട്ടു നോക്കി നില്‍ക്കുന്നു. ദേവകി കുട്ടിമപ്പിളയോടായി പറഞ്ഞു, “”കുഞ്ഞിന് നല്ല പനി... എന്താ ചെയ്യുക’’. കുട്ടിമാപ്പിള തെങ്ങില്‍നിìം എടുത്ത കണ്ണ് ദേവകില്‍ ഉറപ്പിച്ച് ഒരു നിമിഷം നിന്നു. എന്നിട്ടു പറഞ്ഞു. “”കൊച്ചേ, കൊച്ചു കുഞ്ഞാ സൂക്ഷിക്കണം. ആ æറുപ്പു ഡോക്ടറെ വല്ലോം ഒന്നു കാണിക്ക്. ചെലപ്പം ഒരു സൂചിവെച്ചാ അങ്ങു മാറും’’. ഒന്നു നിര്‍ത്തിയിട്ട് അയാള്‍ ചോദിച്ചു, “”കൊച്ചിന്റെ കാശുവല്ലതും ഉണ്ടോ?’’. അവര്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. കുട്ടിമാപ്പിള മടിക്കുത്തില്‍ നിìം പത്തുരൂപ എടുത്തു കൊടുത്തു.      

(തുടരും...)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക