Image

ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 27 മുതല്‍ തോമസ് മാത്യു കരുനാഗപ്പള്ളി പ്രസംഗിക്കുന്നു.

ജീമോന്‍ റാന്നി Published on 27 August, 2019
 ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 27  മുതല്‍  തോമസ് മാത്യു കരുനാഗപ്പള്ളി പ്രസംഗിക്കുന്നു.
ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ സെപ്റ്റംബര്‍ 27,28,29 (വെള്ളി,ശനി,ഞായര്‍ ) തീയതികളില്‍ നടത്തപ്പെടുന്നതാണ്.  

പ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രസംഗകനും പ്രമുഖ വേദപണ്ഡിതമായ തോമസ് മാത്യു കരുനാഗപ്പള്ളിയാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ ദൈവവചനപ്രഘോഷണം നടത്തുന്നത്.  ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് ( 5810, Almeda Genoa Rd, Houston,TX 77048) നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ വെള്ളി,ശനി, ദിവസങ്ങളില്‍ വൈകുന്നേരം 7 മുതല്‍  ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

29 നു ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന ശുശ്രൂഷാമദ്ധ്യേ കണ്‍വെന്‍ഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.

ദൈവചനത്തിന്റെ ആഴമേറിയ മര്‍മ്മങ്ങള്‍ ലോകമെങ്ങും പ്രഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ സുവിശേഷ പ്രഘോഷകന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതിനും കണ്വന്‍ഷന്‍ യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കുന്നതിനും ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കണ്വന്‍ഷന്‍ യോഗങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

റവ. ജേക്കബ് പി .തോമസ്  832 898 8699
റവ. റോഷന്‍ വി. മാത്യുസ്  713 408 7394
ഏബ്രഹാം ഇടിക്കുള  713 614 9381
ജോണ്‍ കുരുവിള   281 615 7603
ജോസഫ് ടി. ജോര്‍ജ്  281 507 5268



 ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 27  മുതല്‍  തോമസ് മാത്യു കരുനാഗപ്പള്ളി പ്രസംഗിക്കുന്നു.
Join WhatsApp News
യേശു 2019-08-27 08:32:43
പ്രായം ചെന്ന ഒരു മനുഷ്യന് എത്ര പ്രാവശ്യം സുവിശേഷം കേൾക്കണം നന്നാകാൻ ? ഒരു പ്രാവശ്യം മതി എന്നാണ് എന്റെ ഒരു ചിന്ത .  ഒരിക്കലും നന്നാകാത്തവർക്കും , മനസ്സിൽ കാപട്യം കൊണ്ട് നടക്കുന്നവർക്കും ദുര്ബലരുമായവർക്ക് മരുന്ന് കഴിക്കുന്നതുപോലെ ഇത് കാഴ്‌ച്ചോണ്ടിരിക്കണം . ഇത് ഒരു തരം രോഗമാണ്, മാനസിക രോഗം . കാണാവുന്ന വൈദ്യന്മാരെ ഒക്കെ കാണും എന്നാലും രോഗ ശമനം ഇല്ല .  ഇത് ഓപ്പിയോയിഡ്  കൈസീസ് പോലത്തെ ഒരു പ്രശനമാണ് . അമേരിക്കയിലുള്ള   പാസ്ട്രിൻമാരുടെ പ്രസംഗം കേട്ടിട്ടും നാട്ടിൽ നിന്നും കൊണ്ടുവന്നു ചികില്സയാണ് .  ചിന്തിക്കു മനുഷ്യ ചിന്തിക്ക് . ചിന്തിച്ചു ചിന്തിച്ചു നിങ്ങളുടെ  മനസ്സിനെ ഈ മനോരോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കുക . ഇതാണ് സത്യം . ഈ സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക