Image

ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബര്‍ 14 ന്

പി.പി ചെറിയാന്‍. Published on 27 August, 2019
ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ ഓണാഘോഷവും കുടുംബസംഗമവും  സെപ്റ്റംബര്‍ 14 ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ന്റെ (എച്ച്ആര്‍എ) ആഭിമുഖ്യത്തില്‍ ഓണാഘോഷവും  കുടുംബസംഗമവും  വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.

സെപ്റ്റംബര്‍ 14 ന് ശനിയാഴ്ച സ്റ്റാഫോര്‍ഡിലുള്ള സെന്റ് ജോസഫ് ചര്‍ച്ച് മിനി ഹാളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ്, സ്റ്റാഫ്‌ഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.             

രാവിലെ 11:00 മുതല്‍ ആരംഭിക്കുന്ന ഓണാഘോഷപരിപാടികളില്‍ ചെണ്ടമേളം,  അടിപൊളി പാട്ടുകള്‍, നൃത്തങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കലാവിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. 'റാന്നി മന്നനെ'യും 'റാന്നി മങ്ക'യെയും ആഘോഷത്തില്‍ വച്ച് തിരഞ്ഞെടുക്കുന്നതാണ്. വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി ആഘോഷങ്ങള്‍ സമാപിക്കും.

2009ല്‍ രൂപം കൊണ്ട ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നാളിതുവരെ നടത്തിക്കൊണ്ടിരിക്കുന്നത്. 2018ല്‍ ജലപ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 7 ലക്ഷം രൂപ സമാഹരിച്ചു റാന്നിയിലെ വിവിധ പദ്ധതികള്‍ക്ക് അസോസിയേഷന്‍ നേതൃത്വം നല്‍കി.

റാന്നിയിലും പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ള എല്ലാ ഹൂസ്റ്റണ്‍ നിവാസികളെയും ഈ ഓണാഘോഷത്തിലേക്കു സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. 

ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപെടുക;

ജീമോന്‍ റാന്നി (പ്രസിഡന്റ്)  407 718 4805
ജിന്‍സ് മാത്യു കിഴക്കേതില്‍ (സെക്രട്ടറി)  832 278 9858
റോയ് തീയാടിക്കല്‍  (ട്രഷറര്‍)  832 768 2860
ബിനു സഖറിയ (ഓണം കണ്‍വീനര്‍)  865 951 9481

ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ ഓണാഘോഷവും കുടുംബസംഗമവും  സെപ്റ്റംബര്‍ 14 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക