Image

കുവൈറ്റില്‍ ട്രാഫിക്‌ പിഴ കൂട്ടാന്‍ നീക്കം

സലിം കോട്ടയില്‍ Published on 05 May, 2012
കുവൈറ്റില്‍ ട്രാഫിക്‌ പിഴ കൂട്ടാന്‍ നീക്കം
കുവൈറ്റ്‌ : രാജ്യത്ത്‌ നിലവിലുള്ള ട്രാഫിക്ക്‌ പിഴകള്‍ പരിഷ്‌ക്കരിക്കുവാന്‍ ഗവണ്‍മെന്റ്‌ ആലോചിക്കുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കനത്ത തുക തന്നെ പിഴ ആയി ഈടാക്കനാണ്‌ തീരുമാനം. രാജ്യത്തെ വിദഗ്‌ധര്‍ ഉള്‍പ്പെടുന്ന ഒരു സമതിയെ അഭ്യന്തര വകുപ്പ്‌ ഇതിനായി നിയോഗിച്ചിരുന്നു.

പഠന സംഘം റിപ്പോര്‍ട്ട്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചു. പഠനത്തിലെ പ്രധാന നിര്‍ദേശങ്ങള്‍: ചുവപ്പ്‌ സിഗ്‌നല്‍ ലംഘിച്ചാല്‍ 250 കുവൈറ്റ്‌ ദിനാര്‍, ലൈസന്‍സ്‌ കാലാവധി കഴിഞ്ഞു വാഹനം ഓടിച്ചാല്‍ 150 കുവൈറ്റി ദിനാര്‍, മുന്‍സീറ്റില്‍ കുട്ടിയുമായി െ്രെഡവ്‌ ചെയ്‌താല്‍ 250 കുവൈറ്റി ദിനാര്‍. അതുപോലെ തന്നെ െ്രെഡവ്‌ ചെയ്യുമ്പോള്‍ മൊബൈലില്‍ സംസാരിക്കുകയോ, സിഗരറ്റ്‌ വലിക്കുകയോ ചെയ്‌താല്‍ 50 ദിനാറും, വാഹന അപകടം നടന്നതിനു ശേഷം നിര്‍ത്താതെപോവുകയാണെങ്കില്‍ 250 ദിനാറും പിഴ ചുമത്താന്‍ നിര്‍ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക