Image

കൗണ്‍സില്‍ ഓഫ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് കണ്‍വന്‍ഷന്‍ ആത്മീയ ധന്യതയില്‍ സമാപനം

രാജന്‍ വാഴപ്പള്ളില്‍ Published on 27 August, 2019
കൗണ്‍സില്‍ ഓഫ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് കണ്‍വന്‍ഷന്‍ ആത്മീയ ധന്യതയില്‍ സമാപനം
ന്യൂയോര്‍ക്ക്: ആഗസ്റ്റ് 23, 24, 25 തീയതികളില്‍ ന്യൂയോര്‍ക്ക് ബെല്‍റോസിലുള്ള ഔര്‍ലേഡി ഓഫ് സ്‌നോസ് ചര്‍ച്ച് ഹാളില്‍ നിറഞ്ഞു കവിഞ്ഞ വിശ്വാസീ സമൂഹത്തിന് ആത്മീയ ഉണര്‍വ് നല്‍കിക്കൊണ്ട് കണ്‍വന്‍ഷന്‍ പരിസമാപ്തിയായി.

ശാസ്താംകോട്ട ഓര്‍ത്തഡോക്‌സ് ബൈബിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോജി കെ.ജോയ് കണ്‍വന്‍ഷന്‍ നേതൃത്വം നല്‍കി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വനിതാ സമാജം പ്രസിഡന്റും ്അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായുമായ യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ നിലവിളക്ക് കൊളുത്തി ത്രിദിന കണ്‍വഷന്‍ ഉദ്ഘാടനം ചെയ്തു. പ്രകാശപുത്രനായ ദൈവപുത്രന്റെ പ്രകാശം ആവാഹിച്ച് ലോകത്തിന്‍ പ്രദാനം ചെയ്യുവാന്‍ ഈ കണ്‍വന്‍ഷന്‍ മൂലം സാധ്യമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

കൗണ്‍സില്‍ പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ മൂന്ന് ദിവസങ്ങളിലും യോഗത്തിന് അദ്ധ്യക്ഷം വഹിച്ചു.

ഇടവക മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസിന്റെ ആശംസകള്‍ ഫാ.ജോണ്‍ തോമസ് സമാപനദിവസം യോഗത്തിനു നല്‍കി. ശ്രീ.ജോസഫ് പാപ്പന്‍ ഈണം പകര്‍ന്നു പഠിപ്പിച്ച മനോഹര ഗാനങ്ങള്‍ യോഗത്തില്‍ ആത്മീയ പരിവേഷം അണിയിച്ചു.

വര്‍ഗീസ് പ്ലാന്തോട്ടം കോര്‍എപ്പിസ്‌ക്കോപ്പാ, പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പാ, ഫാ.ഫിലിപ്പ് സി.ഏബ്രഹാം, ഫാ.ഏബ്രഹാം ഫിലിപ്പ്, ഫാ.ജോര്‍ജ് ചെറിയാന്‍, ഫാ.ഗ്രിഗറി വറുഗീസ്, ഫാ. ജോര്‍ജ് മാത്യു, ഫാ.ജോണ്‍ തോമസ് തുടങ്ങിയവര്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.
ക്വയര്‍ കോ-ഓര്‍ഡിനേറ്റേഴ്‌സായി ഫാ.ജോണ്‍ തോമസ്, ജോളി ഏബ്രഹാം, ഗ്രേസി മോഹന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.

സെക്രട്ടറി ജോസ് യോഹന്നാന്‍ സ്വാഗതവും, ട്രഷറാര്‍ ഫിലിപ്പോസ് ശാമുവേല്‍ കൃതജ്ഞതയും ആശംസിച്ചു. ശതാഭിഷേക വര്‍ഷത്തിലേക്ക് പ്രവേശിച്ച പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍ കൊറെപ്പീസ്‌ക്കോപ്പായെ അഭിവന്ദ്യ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് ആദരിച്ചു. കണ്‍വന്‍ഷന്‍ ഹാളില്‍ സ്വരൂപിച്ച 2000.00 ഡോളര്‍ കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുവാന്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായെ ഏല്‍പിച്ചു.
കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ കാതോലിക്കാ മംഗളഗാനത്തോടെയും, അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ ആശീര്‍വാദത്തോടെയും കണ്‍വന്‍ഷന്‍ സമാപിച്ചു.

കൗണ്‍സില്‍ ഓഫ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് കണ്‍വന്‍ഷന്‍ ആത്മീയ ധന്യതയില്‍ സമാപനംകൗണ്‍സില്‍ ഓഫ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് കണ്‍വന്‍ഷന്‍ ആത്മീയ ധന്യതയില്‍ സമാപനംകൗണ്‍സില്‍ ഓഫ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് കണ്‍വന്‍ഷന്‍ ആത്മീയ ധന്യതയില്‍ സമാപനംകൗണ്‍സില്‍ ഓഫ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് കണ്‍വന്‍ഷന്‍ ആത്മീയ ധന്യതയില്‍ സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക